സ്ത്രീധനം ചോദിക്കുന്നതൊക്കെ ക്രൈം ആണ്, സ്ത്രീധനം വാങ്ങിക്കുന്നവരെ ജയിലില്‍ അടക്കണം: ബാല


കൊച്ചി: സ്ത്രീധനം വാങ്ങിക്കുന്നവരെ ജയിലില്‍ അടക്കണമെന്ന് നടന്‍ ബാല. എറണാകുളം സബ് ജയിലില്‍ സംഘടിപ്പിച്ച പരിപാടിയില്‍ പങ്കെടുത്ത ശേഷം മാധ്യമങ്ങളോട് സംസാരിക്കവെയാണ് ബാല പ്രതികരിച്ചത്. ചെറിയ പ്രശ്‌നങ്ങള്‍ ചെയ്തവരാണ് സബ് ജയിലില്‍ കിടക്കുന്നതെന്നും സ്ത്രീധനം ചോദിക്കുന്നവരെയാണ് ജയിലില്‍ ഇടേണ്ടത് എന്നും ബാല പറഞ്ഞു.

ജയില്‍ പുള്ളികള്‍ എല്ലാം തന്നെക്കാളും സുന്ദരന്മാരുമായിരിക്കുന്നു എന്ന് പറഞ്ഞാണ് ബാല സംസാരിച്ചു തുടങ്ങിയത്. നിങ്ങളില്‍ ഒരാളെ പോലെ ഞാന്‍ അഭിനയിക്കാന്‍ പോകുന്നുവെന്ന് പറഞ്ഞ ബാല, അടുത്ത സിനിമയില്‍ താന്‍ ജയില്‍ പുള്ളി ആയാണ് അഭിനയിക്കുന്നതെന്നും വെളിപ്പെടുത്തി.

ഇന്ത്യയുടെ ദീർഘകാല നിലപാട് ആവർത്തിക്കുന്നു: പാലസ്തീൻ പ്രധാനമന്ത്രിയുമായി ചർച്ച നടത്തി വിദേശകാര്യ മന്ത്രി എസ് ജയശങ്കർ

‘ചെറിയ ചെറിയ പ്രശ്‌നങ്ങളില്‍ പെട്ടാണ് ഇവര്‍ ജയിലില്‍ കിടക്കുന്നത്. റേപ്പും കൊലപാതകവും ഒന്നും ചെയ്തവരല്ല സബ് ജയിലില്‍ ഉള്ളത്. അവര്‍ ഡിപ്രഷനില്‍ നിന്നും മുക്തരാകാനാണ് തന്നാലാകും പോലെ സഹായിച്ചത്. സ്ത്രീധനം ചോദിക്കുന്നതൊക്കെ ക്രൈം ആണ്. പെണ്ണിന്റെ അടുത്തു പോയി കാശ് ചോദിക്കുന്നവര്‍ ആണല്ല, അവനെയൊക്കെ തൂക്കി ജയിലില്‍ ഇടണം,’ ബാല പറഞ്ഞു.