‘ഫഹദ് ഫാസിൽ, ആസിഫ് അലി, റിമ കല്ലിങ്കൽ എന്നിവരാണ് കേരളത്തിലെ സൂപ്പർ ആക്ടേഴ്‌സ്’: പാർവതി തുരുവോത്ത്


സൂപ്പർ സ്റ്റാർഡം ആർക്കും ഒന്നും കൊടുത്തിട്ടില്ലെന്ന് നടി പാർവതി തിരുവോത്ത്. സൂപ്പർ സ്റ്റാർഡം ആർക്കാണ് ​ഗുണം ഉണ്ടായിട്ടുള്ളതെന്നും പാർവതി ചോദിച്ചു. താരാരാധന മൂത്ത് ഭ്രാന്തായി ആൾക്കാര് ഇടുന്നതാണോ എന്നും നടി ചോദിക്കുന്നുണ്ട്. തന്നെ സംബന്ധിച്ച് ഫഹദ് ഫാസിൽ, ആസിഫ് അലി, റിമ കല്ലിങ്കൽ എന്നിവരാണ് സൂപ്പർ ആക്ടർമാർ എന്നും പാർവതി പറയുന്നുണ്ട്. പാർവതിയുടെ മുൻപത്തെ ഒരു വീഡിയോ ആണ് സോഷ്യൽ മീഡിയകളിൽ ശ്രദ്ധേയമാകുന്നത്.

‘സൂപ്പർ സ്റ്റാർഡം ആർക്കും ഒന്നും കൊടുത്തിട്ടില്ല. സമയം പാഴാക്കാനുള്ള കാര്യം മാത്രമാണത്. സൂപ്പർ സ്റ്റാർ എന്നത് എന്താണ് എന്ന് പോലും മനസിലാകുന്നില്ല. അതുകൊണ്ട് ഇവിടെ ആർക്കാണ് ​ഗുണം ഉണ്ടായിട്ടുള്ളത്. സൂപ്പർ സ്റ്റാറിന്റെ അർത്ഥം എന്താണെന്ന് എനിക്ക് മനസിലാകുന്നില്ല. ഇൻഫ്ലുവൻസ് ആണോ, ഇമേജ് ആണോ താരാരാധന മൂത്ത് ഭ്രാന്തായി ആൾക്കാര് ഇടുന്നതാണോ എന്നൊന്നും എനിക്കറിയില്ല. എന്നെ സൂപ്പർ ആക്ടർ എന്ന് വിളിച്ചാൽ ഞാൻ ഹാപ്പി ആണ്. ഫഹദ് ഫാസിൽ, ആസിഫ് അലി, റിമ കല്ലിങ്കൽ എന്നിവരാണ് എന്നെ സംബന്ധിച്ചിടത്തോളം കേരളത്തിലെ സൂപ്പർ ആക്ടേഴ്സ്’, എന്നാണ് പാർവതി തിരുവോത്ത് പറഞ്ഞത്. റെഡ് എഫ്എമ്മിന് നൽകിയ അഭിമുഖത്തിൽ ആയിരുന്നു പാർവതിയുടെ പ്രതികരണം.

പാർവതിയുടെ ഈ വീഡിയോ പുറത്തുവന്നതിന് പിന്നാലെ ഒട്ടേറെപ്പേരാണ് പ്രതികരണവുമായി രം​ഗത്തെത്തിയത്. ‘മോഹൻലാൽ, മമ്മൂട്ടി എന്നൊക്കെ പറയണമെന്നുണ്ട് പക്ഷെ ഈഗോ സമ്മതിക്കുന്നില്ല, ഇത് അറ്റെൻഷൻ സീക്കിംഗ് പരിപാടിക്ക് വേണ്ടി പറയുന്നതാണ്, ജസ്റ്റ് ഇഗ്നോർ ഇറ്റ്, കേൾക്കാത്ത പോലെ തന്നെ ഇരുന്നാൽ മതി, ഫെമിനിസം ഓവർ ആയിട്ട് മെഴുകി മെഴുകി നല്ല പടങ്ങൾ ഇല്ലാണ്ടായി സാരില്ല താരാമൂല്യമുള്ള നടൻമാർ പൈസ ഉണ്ടാക്കുന്നത് കണ്ടിട്ട് നല്ല ഫ്രസ്‌ട്രേഷൻ കാണും’, എന്നിങ്ങനെ പോകുന്നു കമന്റുകൾ.