നടന്മാരുടെ കൂടെ കറങ്ങുകയോ പാര്‍ട്ടിയ്ക്ക് പോവുകയോ ചെയ്യില്ല, ആ നടന്‍റെ കൂടെ പിന്നെ സിനിമ ചെയ്തിട്ടില്ല: സമീറ റെഡ്ഡി


തെന്നിന്ത്യന്‍ പ്രേക്ഷകര്‍ക്ക് ഏറെ പരിചിതയാണ് സമീറ റെഡ്ഡി. 11 വര്‍ഷം നീണ്ട അഭിനയ ജീവിതത്തിന് ശേഷം 2014ൽ അക്ഷയ് വര്‍ദെയെ വിവാഹം ചെയ്തതോടെ സിനിമയിൽ നിന്നും താത്കാലിക ഇടവേള എടുത്തിരിക്കുകയാണ് താരം.

ഒരു സമയത്ത് കാസ്റ്റിംഗ് കൗച്ച്, മീടുവിവാദങ്ങള്‍ ഉയർന്നു നിന്ന സമയത്ത് സമീറ തന്‍റെ കരിയറില്‍ നേരിട്ട ദുരനുഭവങ്ങൾ തുറന്നു പറഞ്ഞിരുന്നത് വീണ്ടും ശ്രദ്ധ നേടുന്നു.

read also: പിരിച്ചുവിടൽ ഭീതിയിൽ ടെക് ലോകം! ഈ വർഷം മാത്രം ജോലി പോയത് 2 ലക്ഷത്തിലധികം ജീവനക്കാർക്ക്

ഒരിക്കല്‍ അഭിനയിച്ചുകൊണ്ടിരിക്കുന്ന ഒരു ചിത്രത്തില്‍ അവര്‍ അറിയാതെ അവര്‍ക്കായി ഒരു ചുംബന രംഗം സംവിധായകന്‍ പ്ലാന്‍ ചെയ്തു. എന്നാല്‍ സമീറ അത് ചെയ്യില്ലെന്ന് തീര്‍ത്ത് പറഞ്ഞു. ആദ്യത്തെ കഥയില്‍ ഇങ്ങനെയൊരു സംഭവം ഇല്ലല്ലോ എന്ന് സമീറ തീര്‍ത്തു പറഞ്ഞു. എന്നാല്‍ സമീറ മുസാഫിറില്‍ അടക്കം ഇത്തരത്തിലുള്ള രംഗം ചെയ്തിട്ടുണ്ടല്ലോ എന്നാണ് സംവിധായകന്‍ വാദിച്ചത്. അതില്‍ ചെയ്തുകാണും എന്ന് വച്ച് ഇതില്‍ വേണോ എന്ന് സമീറ തിരിച്ചുചോദിച്ചു. അതോടെ സൂക്ഷിച്ച് വേണം പെരുമാറാനെന്നും നിന്നെ മാറ്റാന്‍ സാധിക്കുമെന്നുള്ള ഭീഷണിയാണ് സംവിധായകന്‍ ഉയർത്തിയതെന്നും സമീറ പറയുന്നത്.

സമീറ പറഞ്ഞത് ഒരു ബോളിവുഡ് നടനില്‍ നിന്നുമുണ്ടായ മോശം അനുഭവവും സമീറ പങ്കുവച്ചിട്ടുണ്ട്. നീ ഒട്ടും അപ്രോച്ചബിള്‍ അല്ലെന്നും ബോറിംഗ് ആണെന്നുമായിരുന്നു ആ നടൻ പറഞ്ഞത്. നീ ഒട്ടും ഫണ്‍ അല്ലെന്നും ഇനി നിനക്കൊപ്പം അഭിനയിക്കുമോ എന്ന് സംശയമാണെന്ന് ആ നടന്‍ പറഞ്ഞു. പറ‌ഞ്ഞത് പോലെ പിന്നീട് ഒരിക്കലും ആ നടന്‍റെ ചിത്രത്തില്‍ താൻ അഭിനയിച്ചിട്ടില്ലെന്നും താരം പങ്കുവച്ചു.