തിയേറ്ററില്‍ ഗംഭീര വിജയം നേടിക്കൊണ്ടിരിക്കുന്ന ചിത്രമാണ് മോഹൻലാൽ- ജീത്തു ജോസഫ് കൂട്ടുകെട്ടിൽ ഒരുങ്ങിയ ‘നേര്’. ഈ ചിത്രത്തില്‍ പൊലീസ് ഓഫീസറുടെ വേഷത്തില്‍ നടൻ ഗണേഷ് കുമാര്‍ വേഷമിട്ടിരുന്നു. താൻ സിനിമാഭിനയം അവസാനിപ്പിക്കാന്‍ തീരുമാനിച്ചിരിക്കുന്ന സമയത്താണ് ജീത്തു ജോസഫിന്റെ വിളി വരുന്നതെന്നു ഗണേഷ് കുമാർ പറഞ്ഞു.
read also: കാർഷക രീതികളിൽ വിപ്ലവങ്ങൾ സൃഷ്ടിക്കാൻ വരെ കഴിവ്! പുതിയ ഇനം ബാക്ടീരിയയെ കണ്ടെത്തി ഗവേഷകർ
ഗണേഷ് കുമാറിന്റെ വാക്കുകൾ ഇങ്ങനെ,
‘അഭിനയം നിര്‍ത്താന്‍ തീരുമാനിച്ചിരിക്കുമ്പോഴാണ് നേര് സിനിമയിലേക്ക് വിളിക്കുന്നത്. നേര് പോലുള്ള നല്ല ചിത്രങ്ങളില്‍ മാത്രമേ ഇനി താന്‍ അഭിനയിക്കൂ. ദിലീപ് ചിത്രം ബാന്ദ്രയില്‍ അഭിനയിച്ചത് മനസിന് വലിയ വിഷമമായി. സിനിമാഭിനയം അവസാനിപ്പിക്കാന്‍ തീരുമാനിച്ചിരിക്കുന്ന സമയത്താണ് ജീത്തു ജോസഫിന്റെ വിളി വരുന്നത്.
കഥ കേട്ടപ്പോള്‍ തന്നെ നേര് സിനിമയില്‍ അഭിനയിക്കണം എന്ന് മനസില്‍ ഉറപ്പിച്ചു. എന്നാല്‍ ഒരു വിദേശ യാത്രയുമായി ബന്ധപ്പെട്ട് ഡേറ്റില്‍ പ്രശ്‌നമുണ്ടായിരുന്നു. അതുകൊണ്ട് അഭിനയിക്കാന്‍ എത്താന്‍ സാധിക്കുമോ എന്ന ആശങ്ക സംവിധായകന്‍ ജീത്തുവിനെ അറിയിച്ചു. തുടര്‍ന്ന് വിവരമറിഞ്ഞ മോഹന്‍ലാല്‍ ഒരു കന്നഡ ചിത്രത്തിന്റെ തിയതി മാറ്റി വെച്ച് ചിത്രീകരണം നേരത്തെയാക്കി.’- താരം പറഞ്ഞു