ശ്യാമപ്രസാദ് സംവിധാനം ചെയ്ത ഋതു എന്ന ചിത്രത്തിലൂടെ മലയാളത്തിൽ ശ്രദ്ധിക്കപ്പെട്ട താരമാണ് നിഷാൻ. നായകനായും സഹനടനായും ഒരുപിടി ചിത്രങ്ങൾ ചെയ്ത നിഷാൻ അഭിനയത്തിൽ ചെറിയൊരു ഇടവേളയെടുത്തിരിക്കുകയാണ്. 11 വര്‍ഷത്തിന് ശേഷം നിഷാൻ മലയാളത്തില്‍ വീണ്ടും സജീവമാകുന്നു എന്ന വാര്‍ത്തയും അടുത്തിടെ പുറത്തുവന്നിരുന്നു. കര്‍ണാടകയിലെ കുടക് സ്വദേശിയാണ് നിഷാൻ.
ഇപ്പോഴിതാ താരം സമൂഹമാദ്ധ്യമങ്ങളില്‍ പങ്കുവച്ച ഒരു വീഡിയോ ശ്രദ്ധേ നേടുകയാണ്. തന്റെ ഫാം ഹൗസിലെ ജോലിക്കാര്‍ക്കൊപ്പം ജോലി ചെയ്യുന്നതിതിന്റെ വീഡിയോയാണ് താരം പങ്കുവച്ചിരിക്കുന്നത്.
read also: ‘ഇലോൺ മസ്കിന് ഗുജറാത്തിൽ ഒരു കണ്ണുണ്ട്; ഗുജറാത്തിൽ നിക്ഷേപത്തിനൊരുങ്ങി ടെസ്ല’
‘കാപ്പി ഉണക്കലും തൂക്കവും വില്‍പ്പനയും ഇപ്പോള്‍ മുഴുവൻ സമയവും കര്‍ഷകനാണ്. യഥാര്‍ത്ഥ ജീവിതത്തില്‍ ഫുള്‍ടൈം നായകനും പാര്‍ട്ട് ടൈം കര്‍ഷകനുമാണ്’ എന്നായിരുന്നു വീഡിയോ പങ്കുവച്ച് നിഷാൻ കുറിച്ചത്.
കാപ്പിക്കുരു വിളവെടുത്ത് വില്‍പ്പനയ്ക്കായി തയ്യാറാക്കുകയാണ്. രണ്ട് തൊഴിലാളികള്‍ കാപ്പിക്കുരു ചാക്കുകളില്‍ നിറക്കുകയും നിഷാൻ അവര്‍ക്കൊപ്പം ചേര്‍ന്ന് ചാക്കുകെട്ടുകളുടെ തൂക്കമെടുക്കുകയും വാഹനത്തില്‍ കയറ്റാനും സഹായിക്കുന്നതും കാണാം.