സോള്‍: ഓസ്കാര്‍ നേടിയ പാരസൈറ്റ് എന്ന ചിത്രത്തിലെ നടൻ ലീ സണ്‍ക്യൂനിനെ കഴിഞ്ഞ ദിവസം കാറിൽ അബോധാവസ്ഥയിൽ കണ്ടെത്തിയിരുന്നു. ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാൻ കഴിഞ്ഞില്ല. ഇപ്പോഴിതാ താരത്തിന്റെ മരണവുമായി ബന്ധപ്പെട്ട് 28കാരിയെ പൊലീസ് അറസ്റ്റ് ചെയ്തു.
read also: ഇപ്പോള്‍ മുഴുവൻ സമയവും കര്‍ഷകനാണ്: മലയാളത്തിന്റെ പ്രിയനടന്റെ ചിത്രം വൈറൽ
യുവതിയും സുഹൃത്തും ചേര്‍ന്ന് ബ്ലാക്ക് മെയില്‍ ചെയ്തതിനെ തുടര്‍ന്നാണ് ലീ സണ്‍ക്യൂൻ ആത്മഹത്യ ചെയ്തത് എന്നാണ് പൊലീസ് പറയുന്നത്. പ്രതികളെ കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ പൊലീസ് പുറത്തുവിട്ടിട്ടില്ല.
ബുധനാഴ്ച രാവിലെ സെൻട്രല്‍ സിയോളിലെ ഒരു പാര്‍ക്കില്‍ നിറുത്തിയിട്ടിരുന്ന കാറിലാണ് നടനെ മരിച്ച നിലയില്‍ കണ്ടെത്തിയത്.