നീതിമാനായ രാഷ്‌ട്രീയക്കാരൻ.. ദയാലുവായ മനുഷ്യൻ: വിജയകാന്തിന്റെ വിയോഗ വേദനയിൽ മോഹൻലാൽ


തെന്നിന്ത്യൻ സൂപ്പർ സ്റ്റാർ വിജയകാന്തിന്റെ വിയോഗ വേദനയിലാണ് സഹപ്രവർത്തകരും ആരാധകരും. സിനിമാ മേഖലയില്‍ നിന്നും നിരവധിപേരാണ് അനുശോചനം അറിയിച്ചത്. താരത്തിന്റെ വേര്‍പാടില്‍ നടൻ മോഹൻലാലും ആദരാഞ്ജലികള്‍ അര്‍പ്പിച്ചിരിക്കുകയാണ്.

നീതിമാനായ രാഷ്‌ട്രീയക്കാരൻ.. ദയാലുവായ മനുഷ്യൻ.. അദ്ദേഹത്തിന്റെ ആത്മാവിന് നിത്യശാന്തി നേരുകയാണെന്ന് മോഹൻലാല്‍ കുറിച്ചു. സമൂഹമാദ്ധ്യമത്തിലൂടെയാണ് അനുശോചനം അര്‍പ്പിച്ചത്.

read also: കടുത്ത പനിയുമായി നാല് ദിവസം: നടി ഹിന ആശുപത്രിയിൽ

‘മഹാനടൻ.. നീതിമാനായ രാഷ്‌ട്രീയക്കാരൻ.. ദയാലുവായ മനുഷ്യൻ.. അദ്ദേഹത്തിന്റെ ആത്മാവിന് ശാന്തി നേരുന്നു. അദ്ദേഹത്തിന്റെ വേര്‍പാടിന്റെ വേദനയില്‍ എന്റെ മനസ്സുകൊണ്ട് അദ്ദേഹത്തിന്റെ കുടുംബത്തിനും സുഹൃത്തുക്കള്‍ക്കും ആരാധകര്‍ക്കും ഒപ്പം പങ്കുചേരുന്നു.’- മോഹൻലാല്‍ കുറിച്ചു.