വിനീഷ ഹിന്ദു ആയിരുന്നു, ഹിന്ദുവേഷത്തില്‍ വിവാഹം കഴിക്കാൻ ആഗ്രഹിച്ചു, എന്നാൽ പള്ളിയിലായിരുന്നു ചടങ്ങുകൾ: സ്റ്റെബിന്‍


ജനപ്രിയ പരമ്പരയായ ചെമ്പരത്തിയിൽ ആനന്ദ് എന്ന നായകവേഷം ചെയ്ത് ആരാധക പ്രീതി നേടിയ നടനാണ് സ്റ്റെബിന്‍ ജേക്കബ്. അധികമാരെയും അറിയിക്കാതെയായിരുന്നു താരത്തിന്റെ വിവാഹം. രഹസ്യ വിവാഹത്തിന് ശേഷം ലൈവിലെത്തിയതാണ് താന്‍ വിവാഹിതനായെന്ന് സ്റ്റെബിന്‍ ആരാധകരെ അറിയിച്ചത്. ഭാര്യ വിനീഷയെ കുറിച്ച് പിന്നീട് പലപ്പോഴായി നടന്‍ തുറന്ന് സംസാരിച്ചിരുന്നു.

‘വിനീഷ ഹിന്ദു ആയതിനാല്‍ ക്രിസ്ത്യന്‍ മതത്തിലേക്ക് മാറ്റിയിട്ടാണ് പള്ളിയില്‍ വച്ച് വിവാഹം കഴിച്ചത്. അതൊക്കെ തന്റെ സ്വാര്‍ഥത ആയിരുന്നു. അവളുടെ മനസില്‍ ഹിന്ദുവേഷത്തില്‍ വിവാഹം കഴിക്കണമെന്നായിരുന്നു’ സ്റ്റെബിന്‍  ഞാനും എന്റാളും എന്ന പരിപാടിയില്‍ വച്ച് വെളിപ്പെടുത്തിയിരുന്നു.

read also: അയോധ്യയിൽ ആര് എവിടെ പോയാലും ഞങ്ങളുടെ വികാരം വ്രണപ്പെടില്ല: സമസ്ത അധ്യക്ഷന്‍

ഭാര്യയ്‌ക്കൊപ്പമുള്ള താരത്തിന്റെ പുതിയ റീലാണ് ആരാധകർക്കിടയിൽ ശ്രദ്ധനേടുന്നത്.  എന്റെ ഭാര്യ നാല് കാര്യങ്ങളിൽ പ്രഗത്ഭയാണെന്ന് സ്റ്റെബിൻ പറയുന്നു. ‘റീലുകൾ കാണുകയെന്നതാണ് ആദ്യത്തെ കാര്യം. പിന്നാലെ രണ്ടാമത്തേത് ഉറക്കമാണെന്ന് നടൻ പറയുന്നു. മൂന്നാമത്തേത് അധികമായി ചിന്തിക്കുന്ന ഭാര്യയെയാണ് കാണിക്കുന്നത്. നാലാമത് ഭക്ഷണം കഴിക്കുന്നതും കാണിക്കുന്നുണ്ട്’. പാവം ചേച്ചി ഇത്രയ്ക്കൊന്നും വേണ്ടായിരുന്നു എന്നായിരുന്നു ആരാധകരുടെ കമന്റ്.