അകാലവാർധക്യം ബാധിച്ച നമ്മുടെ ചെറുപ്പക്കാർക്ക് ലജ്ജിക്കാൻ മറിയക്കുട്ടിയെന്ന പോരാളി ധാരാളം: ജോയ് മാത്യു
റാൻ മൂളികളായ അക്കാദമിക് ഫെമിനിസ്റ്റുകളോ സ്ത്രീ വിമോചക സിംഹികളോ കണ്ടില്ലെന്ന് നടിച്ചാലും അധികാരത്തിന്റെ തണലിൽ മധുരം നുണഞ്ഞ് അകാലവാർധക്യം ബാധിച്ച നമ്മുടെ ചെറുപ്പക്കാർക്ക് ലജ്ജിക്കാൻ 2023 കാണിച്ചു തന്ന യഥാർത്ഥ പോരാളിയാണ് മറിയക്കുട്ടിയെന്ന് നടൻ ജോയ് മാത്യു. സോഷ്യൽ മീഡിയ പോസ്റ്റിലൂടെയായിരുന്നു താരത്തിന്റെ പ്രതികരണം.
read also: ജപ്പാനിൽ സുനാമി; ഒന്നര മീറ്ററോളം ഉയരത്തിൽ ആഞ്ഞടിച്ച് തിരമാലകൾ
കുറിപ്പ് പൂർണ്ണ രൂപം,
2023 ഒരു യഥാർത്ഥ പോരാളിയെ നമുക്ക് കാണിച്ചു തന്നു. റാൻ മൂളികളായ അക്കാദമിക് ഫെമിനിസ്റ്റുകളോ സ്ത്രീ വിമോചക സിംഹികളോ കണ്ടില്ലെന്ന് നടിച്ചാലും അധികാരത്തിന്റെ തണലിൽ മധുരം നുണഞ്ഞ് അകാലവാർധക്യം ബാധിച്ച നമ്മുടെ ചെറുപ്പക്കാർക്ക് ലജ്ജിക്കാൻ മറിയക്കുട്ടിയെന്ന പോരാളി ധാരാളം.
മറിയക്കുട്ടിയുടെ പൊളിറ്റിക്കൽ കറക്റ്റ്നെസിക്കുറിച്ച് ബേജാറാവുന്നവരോട്, ഈ പൊളിറ്റിക്സിന് ഈ കറക്ട്നസ് ധാരാളം !
മറിയക്കുട്ടിയുടെ സമരമാർഗ്ഗം ഗാന്ധിയനാണോ മാർക്സിയനാണോ അതോ മറ്റുവല്ലതുമാണോ എന്ന് തിരക്കുന്നവരോട് ഒന്നേ പറയാനുള്ളൂ
മറിയക്കുട്ടിയുടെ വഴി മറിയക്കുട്ടിയുടെ മാത്രം വഴി
ഇത്തരം സർഗ്ഗാത്മക സമരമാർഗ്ഗങ്ങൾ ഇനിമേൽ മറിയക്കുട്ടി മോഡൽ എന്നറിയപ്പെടും
(മനോരോഗികളുടെ കമന്റുകൾ വായിച്ച് ബേജാറാവണ്ട ,അത് ചികിത്സയില്ലാത്ത രോഗമാണ് )