ഇതാണാ പെൺകുട്ടി!! വിവാദ വീഡിയോയിൽ തനിക്കൊപ്പമുണ്ടായിരുന്ന മോഡലിനെ പരിചയപ്പെടുത്തി രാം ഗോപാൽ വർമ


ബോളിവുഡിലെ വിവാദ സംവിധായകനാണ് രാം ഗോപാൽ വർമ. ഒരു പെൺകുട്ടിക്കൊപ്പം ക്ലബ്ബിൽ ന്യൂ ഇയർ പാർട്ടി ആഘോഷിക്കുന്ന രാം ഗോപാൽ വർമയുടെ ചിത്രങ്ങളും വീഡിയോയും സമൂഹമാധ്യമങ്ങളിൽ വിമർശനം ഏറ്റുവാങ്ങിയിരുന്നു.

പാർട്ടിക്കിടെ ഗ്ലാസിലെ വെള്ളം പെൺകുട്ടിയുടെ ശരീരത്തിലേക്ക് രാം ഗോപാൽ വർമ ഒഴിക്കുന്നുണ്ട്. ഇതാണ് വിമർശനത്തിന് കാരണം. വീഡിയോ വൈറലായതോടെ ഈ പെൺകുട്ടി ആരെന്ന അന്വേഷണത്തിലാണ് സോഷ്യൽ മീഡിയ. ഇപ്പോഴിതാ തനിക്കൊപ്പം ഉണ്ടായിരുന്ന പെൺകുട്ടിയെ പരിചയപ്പെടുത്തിയിരിക്കുകയാണ് സംവിധായകൻ.

read പോയ വർഷത്തെ യഥാർത്ഥ ന്യൂസ്മേക്കർ മറിയക്കുട്ടി, പാർട്ടിയെ പഞ്ഞിക്കിട്ട പോരാട്ടവീര്യം: ശ്രീജിത്ത് പണിക്കർ

നടിയും മോഡലുമായ സിരി സ്റ്റാസിയാണ് രാം ഗോപാൽ വർമയ്ക്കൊപ്പമുള്ള ആ പെൺകുട്ടി. ഹൈദരാബാദിലെ മക്കാവോ ക്ലബ്ബിലായിരുന്നു രാം ഗോപാൽ വര്‍മയുടെ ന്യൂ ഇയർ പാർട്ടി.

പെൺകുട്ടിയുടെ ശരീരത്തിൽ ഒഴിക്കുന്നത് മദ്യമാണെന്ന സംശയമാണ് പലരും പ്രകടിപ്പിച്ചത്. കൂടാതെ സംവിധായകനെതിരെ രൂക്ഷമായ പ്രതികരണമാണ് സമൂഹമാധ്യമങ്ങളിൽ ഉയരുന്നത്. മദ്യം കഴിച്ച് അബോധാവസ്ഥയിലായിരുന്നു സംവിധായകനെന്നും ഇത്തരം ചിത്രങ്ങളും വീഡിയോയും എന്തിന് പൊതുസമൂഹത്തിനു മുന്നിൽ തുറന്നുകാട്ടുന്നുവെന്നുമാണ് പലരും ചോദിക്കുന്നത്.