മലയാള സിനിമയിലെ താരങ്ങളിൽ ശ്രദ്ധേയനാണ് ഷൈന്‍ ടോം ചാക്കോ. ഷൈന്‍ തനൂജയുമായി പ്രണയത്തിലാണെന്ന് കുറച്ചു നാളുകൾക്ക് മുൻപ് വെളിപ്പെടുത്തിയിരുന്നു. ഷൈനും തനൂജയും തമ്മിലുള്ള വിവാഹനിശ്ചയം നടന്നതിന്റെ ചിത്രങ്ങളും വീഡിയോകളും പുറത്തുവന്നിരിക്കുകയാണ് ഇപ്പോൾ.
read also: കാമുകൻ വഞ്ചിച്ചു, ആത്മഹത്യ ചെയ്യാൻ ബീച്ചിലെത്തി; 7-കാരിയെ 10 പേർ ചേർന്ന് കൂട്ടബലാത്സംഗം ചെയ്തത് അഞ്ചുദിവസം
പിങ്കും വെള്ളയും കലര്‍ന്ന ലഹങ്കയായിരുന്നു തനൂജയുടെ വേഷം. വെളുത്ത പാന്റും പിങ്ക് ഷര്‍ട്ടുമായിരുന്നു ഷൈന്‍ ധരിച്ചത്. ഷൈനിന്റെ മാതാപിതാക്കളും ചടങ്ങിലുണ്ട്. വിവാഹനിശ്ചയ ചടങ്ങുകളുടെ ചിത്രങ്ങളും വിഡിയോയും തനൂജ തന്റെ ഇന്‍സ്റ്റഗ്രാം സ്റ്റോറിയായി പങ്കുവച്ചിട്ടുണ്ട്.
വിവാഹനിശ്ചത്തിന്റെ ചിത്രങ്ങള്‍ പുറത്ത് വന്നതോടെ നിരവധി പേരാണ് ഷൈനിനും തനൂജയ്ക്കും ആശംസകളുമായി എത്തുന്നത്.