ആ കുട്ടി കടന്നുപോയിട്ടുള്ള മെന്റർ ട്രോമ ചെറുതല്ല, ആത്മഹത്യ ചെയ്യാത്തത് അമ്മയെ ഓർത്ത്: ഭാവനയെക്കുറിച്ച് സംയുക്ത
സിനിമയിൽ നിന്നും ഇടവേള എടുത്തിരിക്കുക ആണെങ്കിലും മലയാളികളുടെ പ്രിയതാരമാണ് സംയുക്ത വർമ്മ. നടി ഭാവനയുടെ മികച്ച സൗഹൃദമുണ്ട് സംയുക്തയ്ക്ക്. ഇവരും ഒന്നിച്ചുള്ള ഫോട്ടോകൾ സോഷ്യൽ മീഡിയയിൽ വൈറൽ ആകാറുണ്ട്. ഭാവന തന്റെ സ്വന്തം സഹോദരിയെ പോലെ ആണെന്നാണ് സംയുക്ത പറയുന്നു. ബിഹൈൻഡ് വുഡ്സിന് മുൻപ് നൽകിയൊരു അഭിമുഖത്തിൽ ഭാവനയെ കുറിച്ച് സംയുക്ത പറഞ്ഞ കാര്യങ്ങൾ ശ്രദ്ധനേടുകയാണ്.
read also: 11കാരിയെ അതിക്രൂരമായ ബലാത്സംഗത്തിനിരയാക്കി കടന്നുകളഞ്ഞ പ്രതിക്കായി ലുക്കൗട്ട് നോട്ടീസ് പുറത്തിറക്കി പോലീസ്
താരത്തിന്റെ വാക്കുകൾ ഇങ്ങനെ,
;ഭാവനയെ പറ്റി എനിക്ക് ഒരുവാക്കിൽ പറയാനാകില്ല. എന്റെ സഹോദരിയെ പോലെയാണവൾ. സംഘമിത്രയും (സഹോദരി) ഭാവനയും ഒരുമിച്ചാണ് പഠിച്ചതും. ഭാവന നിങ്ങൾ കാണുന്നത് പോലെ സ്ട്രോങ് ഒക്കെ ആണെങ്കിലും കഴിഞ്ഞ് പോയ മൂന്ന് നാല് കൊല്ലം ആ കുട്ടി കടന്നുപോയിട്ടുള്ള മെന്റർ ട്രോമ ചെറുതല്ലായിരുന്നു. നമ്മൾ അടുത്ത ആൾക്കാർ മാത്രമെ അത് കണ്ടിട്ടുള്ളൂ. ഭാവന പൊട്ടിച്ചിതറി താഴെ വീണ് കരഞ്ഞ അവസ്ഥയിലേക്ക് വന്ന് അതിൽ നിന്നും ഉയർന്ന് വന്നിട്ടുള്ള ആളാണ്. ഞാൻ ആത്മഹത്യ ചെയ്യാത്തത് അമ്മയെ ആലോചിച്ച് മാത്രമാണെന്ന് പലപ്പോഴും അവൾ എന്നോടും മഞ്ജുവിനോടും പറയാറുണ്ട്. പക്ഷേ നല്ലൊരു ഭർത്താവും കുടുംബവും സഹോദരനും സുഹൃത്തുക്കളും എല്ലാവരുടെയും പിന്തുണയുള്ള ആളാണ് ഭാവന. ആ കുട്ടിയുടെ ഉള്ളിൽ ഒരു ദൈവാംശം ഉണ്ടാകില്ലെ. അങ്ങനെ സ്വയം സ്ട്രോംഗ് ആയി മാറിയ ആളാണ് അവൾ’- സംയുക്ത പങ്കുവച്ചു.