പെണ്ണ് കിട്ടുന്നില്ലെന്ന് സന്തോഷ് വർക്കി, ചൈനയില്‍ നല്ല കിണ്ണംകാച്ചിയ സുന്ദരികളായ റോബോട്ടുകള്‍ കിട്ടുമെന്ന് സോഷ്യൽമീഡിയ
നെയ്യാറ്റിൻകര ഗോപന്റെ ആറാട്ട് എന്ന ചിത്രത്തിന്റെ റിവ്യു പറഞ്ഞ് വൈറലായതോടെ സോഷ്യൽ മീഡിയയിൽ ആറാട്ടണ്ണൻ എന്ന വിളിപ്പേരിൽ അറിയപ്പെടുന്ന താരമാണ് സന്തോഷ് വർക്കി. താൻ ഇത്രയും വലിയ വൈറല്‍ ആയിട്ടും ഗേള്‍ ഫ്രണ്ടിനെ ലഭിച്ചില്ലെന്നും തൊപ്പിക്കും ഷൈൻ ടോം ചാക്കോയ്ക്കും പെണ്ണിനെ കിട്ടിയെന്നു സന്തോഷ് വര്‍ക്കി പറയുന്നു. ആറ് മാസം നടി നിത്യ മേനോന്റെ പുറകെ നടന്നിട്ട് ഗുണമൊന്നും ഉണ്ടായില്ലെന്നുമുള്ള പരാതിയിലാണ് സന്തോഷ്.
read also: സ്വർണാഭരണ പ്രേമികൾക്ക് ആശ്വാസം! സ്വർണവിലയിൽ ഇന്ന് നേരിയ ഇടിവ്
‘ഞാൻ ഇത്ര വൈറല്‍ ആയിട്ടും എനിക്കിതുവരെ ഒരു ഗേള്‍ ഫ്രണ്ട് ആയിട്ടില്ല. തൊപ്പിക്ക് ഗേള്‍ ഫ്രണ്ട് ആയി. ഷൈൻ ടോം ചാക്കോയ്ക്കും ആയി. നമുക്ക് മാത്രം കിട്ടണില്ല. കുറച്ച് ഇമേജ് കോണ്‍ഷ്യസ് ആയിരുന്നെങ്കില്‍ നടന്നെനെ. എല്ലാം തുറന്നു പറയുന്നത് പ്രശ്നമാണ്. തൊപ്പിയെല്ലാം വളരെ റൊമാന്റിക് മൂഡില്‍ പോയ്ക്കൊണ്ടിരിക്കയാണ്. വൈറല്‍ ആയിട്ട് ഫെബ്രുവരിയില്‍ രണ്ട് വര്‍ഷം ആകും. എന്നിട്ടും ഒരു സുന്ദരിയായ പെണ്‍കുട്ടി പോലും എന്റടുത്ത് വന്നിട്ടില്ല. എല്ലാം തുറന്ന് പറയുന്നത് കൊണ്ടുള്ള പ്രശ്നമാണത്. കുറച്ച് കഴിഞ്ഞാല്‍ എന്റെ നല്ല സമയം തുടങ്ങും. നിത്യ മേനോന്റെ കാര്യം പറഞ്ഞ് ആറ് മാസം നടന്നു. ഒരു ഗുണവും കിട്ടിയില്ല. വളരെ സുന്ദരിയായിട്ടുള്ള പെണ്‍കുട്ടി ഗേള്‍ ഫ്രണ്ടായി വന്നാല്‍ ഞാൻ സന്തോഷവാനായേനെ. അങ്ങനെ ആരെങ്കിലും ഉണ്ടെങ്കില്‍ എന്നെ സമീപിക്കുക’- സന്തോഷ് വര്‍ക്കി പറയുന്നു.
ഇതിനു പിന്നാലെ താരത്തിന് നേരെ ട്രോളുകൾ നിറയുകയാണ്. ‘അക്ഷയയില്‍ അപേക്ഷ കൊടുത്ത് നോക്ക്. ചിലപ്പോള്‍ ശരിയാവും, എന്തായാലും തൻ്റെ കൂടെ ഒത്ത് പോകില്ല എന്ന് പെമ്പിള്ളെര്ക് അറിയാം. അഥവാ ഒന്ന് ബ്രേക് അപ്പ് ആയാല്‍ ആ കൊച്ചിനെയും താങ്കള്‍ പബ്ലിക് പ്ലാറ്റ്ഫോമില്‍ അവരാതം പറഞ്ഞു നടക്കും, പെണ്‍കുട്ടികള്‍ക്ക് ഉണ്ടാകില്ലേ ആഗ്രഹങ്ങള്‍, ചൈനയില്‍ നല്ല കിണ്ണം കാച്ചിയ സുന്ദരികളായ റോബോട്ടുകള്‍ കിട്ടും. പൈസ പോയാല്‍ എന്താ സന്തോഷട്ടനെ പൊന്നുപോലെ സ്നേഹിക്കും..’, എന്നിങ്ങനെയാണ് താരത്തിന് ലഭിക്കുന്ന കമന്റുകള്‍.