ദൈവ വിശ്വാസിയാണ് ഞാൻ, കൃപാസനത്തിന്റെ ഭയങ്കര ഭക്തയാണ്, ഒരുപാട് അത്ഭുതങ്ങൾ എന്റെ ജീവിതത്തിൽ നടന്നിട്ടുണ്ട്: ആശ അരവിന്ദ്
നടിയും അവതാരകയുമായ ആശ അരവിന്ദ് കൃപാസനത്തെ കുറിച്ച് പറഞ്ഞ വാക്കുകളാണ് സോഷ്യൽ മീഡിയയിൽ ചർച്ചയാവുന്നത്. താൻ കൃപാസനത്തിന്റെ ഭക്തയാണെന്നും അതുമൂലം തന്റെ ജീവിതത്തിൽ ഒരുപാട് അത്ഭുതങ്ങൾ സംഭവിച്ചിട്ടുണ്ടെന്നും ആശ പറയുന്നു.
read also:പിത്തസഞ്ചിയിലെ കാന്‍സര്‍ കേസുകള്‍ വര്‍ദ്ധിക്കുന്നു, ഈ ലക്ഷണങ്ങള്‍ കണ്ടാല്‍ ശ്രദ്ധിക്കുക
താരത്തിന്റെ വാക്കുകൾ ഇങ്ങനെ,
‘മോളുടെ പഠിത്തം കാരണമിപ്പോൾ നാട്ടിലുണ്ട്. എങ്കിലും കുറച്ച് അവധി കിട്ടിയാൽ ഒമാനിലേക്ക് പോകും. പതിനെട്ട് വർഷമായി ഒമാനിലാണ്. ഞാൻ വളരെ ഹോംലി ആയിട്ടുള്ള ഒരാളാണ്. ഇത്രയും നാളും ഡിസിപ്ലിനൊക്കെ ഉണ്ടായിരുന്നു. ഞാൻ ഭയങ്കര ദൈവ വിശ്വാസിയാണ്. എല്ലാവർക്കും നന്മ വരാൻ പ്രാർത്ഥിക്കും. അതാണ് മെയിൻ. മദർ മേരിയാണ് ഇഷ്ടപ്പെട്ട ദൈവം. പള്ളിയിൽ പോകാറുണ്ട് ഞാൻ. കൃപാസനത്തിന്റെ ഭയങ്കര ഭക്തയാണ് ഞാൻ. എനിക്ക് നല്ല വിശ്വാസമാണ്. എനിക്ക് നല്ലതാണെന്ന് തോന്നി. ഞാൻ അവിടുത്തെ ഒരാളെപോലെയാണ് അവിടെ ചെല്ലുമ്പോൾ. എന്റെ ജീവിതത്തിൽ ഒരുപാട് അത്ഭുതങ്ങൾ നടന്നിട്ടുണ്ട്.’
‘ഏറ്റവും വലിയ അത്ഭുതം പ്രളയശേഷം ജലകന്യക എന്ന സിനിമയാണ്. അത് എനിക്ക് അവിടെ പ്രാർത്ഥിച്ച് കിട്ടിയതാണ്. ആ സിനിമയുടെ പോസ്റ്ററിന് കൃപാസനത്തിലെ മാതാവുമായിട്ട് ഒരുപാട് സാമ്യമുണ്ട്. അത് ഒട്ടും പ്രതീക്ഷിക്കാതെ കിട്ടിയതാണ്. ഞാൻ പണ്ടേ സ്പിരിച്ച്വലി സ്ട്രോങ്ങായ ആളാണ്. ചെറുപ്പം മുതലേ അങ്ങനെ തന്നെയാണ്. ഞാൻ യോഗയൊക്കെ ചെയ്യാറുണ്ട്. എല്ലാ മതങ്ങളെയും റെസ്‌പെക്ട് ചെയ്യുകയും സ്നേഹിക്കുകയും ചെയുന്നുണ്ട്’- ഒരു ഓൺലൈൻ മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ ആശ അരവിന്ദ് പറഞ്ഞു.