അദ്ദേഹത്തിനൊരു ചീത്തപ്പേര് വരാൻ പാടില്ല, എന്ത് പ്രശ്നം വന്നാലും ലാലേട്ടൻ കൂടെ നില്‍ക്കുമെന്ന് ഉറപ്പാണ്: ഇടവേള ബാബു
മലയാള സിനിമയിലെ സൂപ്പർ താരങ്ങളായ മമ്മൂട്ടിയെയും മോഹൻലാലിനെയും കുറിച്ച് നടൻ ഇടവേള ബാബു പങ്കുവച്ച വാക്കുകൾ ആരാധകർക്കിടയിൽ ശ്രദ്ധ നേടുന്നു. ഇരു താരങ്ങളുടെയും സ്വഭാവം തമ്മിലുള്ള വ്യത്യാസമാണ് ഇടവേള ബാബു പറഞ്ഞത്. ഫാൻസും വഴക്കുമൊക്കെ പുറത്താണെന്നും അമ്മ സംഘടനയില്‍ എല്ലാവരും ഒന്നിച്ചാണെന്നും ഒരു സ്വാകാര്യ ചാനൽ അഭിമുഖത്തിൽ ഇടവേള ബാബു പറയുന്നു.
read also:പ്രഭാതഭക്ഷണത്തിന് പോഷകസമൃദ്ധവും രുചികരവുമായ വെജിറ്റബിൾ സ്റ്റൂ തയാറാക്കാം
താരത്തിന്റെ വാക്കുകൾ ഇങ്ങനെ,
‘മമ്മൂക്കയും ലാലേട്ടനും രണ്ട് തരമാണ്. ലാലേട്ടൻ ഒന്നും ശ്രദ്ധിക്കാറില്ല. ലാലേട്ടന് എല്ലാം ഒരു വിശ്വാസമാണ്. ഒരു പത്ത് പേര്‍ ഒപ്പിട്ട് തരാൻ പറഞ്ഞാല്‍ കണ്ണും പൂട്ടി ഒപ്പിട്ട് എനിക്ക് തരും. പക്ഷേ, മമ്മൂട്ടിയാണെങ്കില്‍ എനിക്ക് പേടിയില്ല. അദ്ദേഹത്തിന് കറക്ടായിട്ടൊരു റീഡിംഗ് ഉണ്ട്. എല്ലാം കറക്ടായിട്ട് നോക്കിയിട്ട് മാത്രമേ എന്തെങ്കിലും ചെയ്യുകയുള്ളൂ. ലാലേട്ടന് അങ്ങനെയൊന്നുമല്ല, എന്നെ പൂര്‍ണമായും വിശ്വാസമാണ്. അപ്പോഴെനിക്ക് രണ്ട് ജോലിയാണുള്ളത്. ഞാൻ കാരണം അദ്ദേഹത്തിനൊരു ചീത്തപ്പേര് വരാൻ പാടില്ല. പിന്നെ എന്ത് പ്രശ്നം വന്നാലും ലാലേട്ടൻ കൂടെ നില്‍ക്കുമെന്ന് എനിക്ക് ഉറപ്പാണ്. മലയാള സിനിമയിലെ താര ചക്രവര്‍ത്തിമാരാണ് രണ്ടു പേരും. 40 വര്‍ഷം കഴിഞ്ഞിട്ടും രണ്ട് പ്രതിഭകളും ഉറച്ച് നില്‍ക്കുകയാണ്. പുറത്താണ് ഫാൻസൊക്കെ അകത്തൊന്നുമില്ല.’- ഇടവേള ബാബു പറഞ്ഞു.