ബിഗ് ബോസ് മലയാളത്തിന്റെ ആറാം സീസണ്‍ ഫെബ്രുവരിയിൽ തുടങ്ങുമെന്ന് സൂചന. ഷോയുടെ പോസ്റ്റർ കഴിഞ്ഞ ദിവസം ചാനൽ പുറത്തു വിട്ടിരുന്നു. ഇപ്പോഴിതാ, മത്സരാര്‍ഥികളായി ആരൊക്കെ ഉണ്ടാവുമെന്നുള്ളതാണ് സോഷ്യൽ മീഡിയയിലെ ചർച്ച.
ഷോ തുടങ്ങുന്നതിനും ഏറെ മുന്‍പ് മത്സരാര്‍ഥികളായി വരാന്‍ സാധ്യതയുള്ളവരുടെ പ്രെഡിക്ഷന്‍ ലിസ്റ്റ് പുറത്ത് വരാറുണ്ട്. ഹണി റോസ് ബിഗ് ബോസിലേക്ക് വരുമെന്നാണ് ഒരു പ്രവചനം. അമല ഷാജി, ബാല, ആറാട്ടണ്ണന്‍ തുടങ്ങി ബിഗ് ബോസ് ലിസ്റ്റിലേക്ക് നിരവധി താരങ്ങളുടെ പേരാണ് ഉയര്‍ന്ന് വരുന്നത്.
read also: യൂറിക് ആസിഡ് കുറയ്ക്കാൻ രാത്രിയിൽ ഈ ഭക്ഷണങ്ങൾ കഴിക്കുന്നത് ഒഴിവാക്കുക: വിശദമായി മനസിലാക്കാം
ബിഗ് ബോസിന്റെ നാലാം സീസണുമായി ബന്ധപ്പെട്ട് വിവാദങ്ങളില്‍ നിറഞ്ഞ് നിന്ന ഷാലു പേയാട്, സീക്രട്ട് ഏജന്റ് എന്നറിയപ്പെടുന്ന സായി കൃഷ്ണ, ബ്യൂട്ടി വ്‌ലോഗറായ ജാസ്മിന്‍ ജാഫർ, ശ്രീലക്ഷ്മി അറയ്ക്കല്‍, തൊപ്പി, ജസീല പ്രവീൺ , അശ്വതി നായർ, സീരിയലിൽ തിളങ്ങി നിന്ന നടി ബീന ആന്റണി, രേഖ രതീഷ്, വീണ മുകുന്ദൻ, അജിൻ വർഗ്ഗീസ്, ട്രാന്‍സ് കമ്യൂണിറ്റിയില്‍ നിന്നും അമേയ പ്രസാദ്, ദയ, ഹെയ്ദി സാദിയ, നിവേദ് ആന്റണി, റിയ എന്നിവരുടെ പേരുകളാണ് ലിസ്റ്റിൽ ഉള്ളത്.