മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട തെന്നിന്ത്യൻ താരമാണ് മീന. ഭര്‍ത്താവ് വിദ്യാസാഗറിന്റെ മരണത്തിന് പിന്നാലെ മീന നേരിടുന്ന പ്രധാന ചോദ്യമാണ് രണ്ടാം വിവാഹം എപ്പോഴെന്നത്. നടന്‍ ധനുഷുമായി താരം പ്രണയത്തിലാണെന്നും ഐശ്വര്യ രജനികാന്തുമായുള്ള വിവാഹമോചനത്തിന് ശേഷം ഇരുവരും വിവാഹിതരാകുമെന്നും വാര്‍ത്തകള്‍ പ്രചരിച്ചിരുന്നു. രണ്ടാം വിവാഹത്തെ കുറിച്ചുള്ള ചോദ്യത്തിനു ഒരു അഭിമുഖത്തില്‍ താരം നൽകിയ മറുപടിയാണ് സോഷ്യൽ മീഡിയയിൽ ഇപ്പോൾ ചർച്ച.
നിങ്ങള്‍ സുന്ദരിയും ചെറുപ്പവുമാണ്. എപ്പോഴാണ് രണ്ടാം വിവാഹം’ എന്നായിരുന്നു അവതാരകന്റെ ചോദ്യം. തന്റെ ആദ്യ പരിഗണന മകള്‍ക്കാണ്, ഭാവിയില്‍ വിവാഹം കഴിക്കുമോ ഇല്ലയോ എന്ന് അറിയില്ലെന്നുമാണ് മീന പറയുന്നത്.
read also: മകരവിളക്കിന് 800 ബസുകള്‍ സര്‍വീസ് നടത്തും, ഗതാഗത മന്ത്രി ഗണേഷ് കുമാര്‍
താരത്തിന്റെ വാക്കുകൾ ഇങ്ങനെ,
‘ജീവിതത്തില്‍ ഇതുവരെ ഒന്നും പ്ലാന്‍ ചെയ്യാത്ത ആളാണ് ഞാന്‍. ഇപ്പോള്‍ എന്റെ ആദ്യ പരിഗണന മകള്‍ക്കാണ്. അവളെക്കാള്‍ പ്രാധാന്യമുള്ളതൊന്നും ഇപ്പോള്‍ എനിക്കില്ല. സിംഗിള്‍ പാരന്റ് ആയിരിക്കുക എന്നത് ബുദ്ധിമുട്ടുള്ള കാര്യമൊന്നും അല്ലെന്നാണ് എന്റെ വിശ്വാസം. തനിച്ചാകുമെന്ന് പോലും എനിക്കറിയില്ല. പക്ഷേ ഞാന്‍ എന്റെ സുഖം മാത്രമല്ല നോക്കുന്നത്. വിവാഹം കഴിക്കുമോ ഇല്ലയോ എന്ന് പ്രസ്താവന നടത്താന്‍ ഞാന്‍ ഇപ്പോള്‍ ഉദ്ദേശിക്കുന്നില്ല. എന്തായാലും ഉടനെ ഒന്നുമില്ല. ഒരുപക്ഷേ ഞാന്‍ അവിവാഹിതയായി തന്നെ തുടരും. ഭാവിയില്‍ എന്തും സംഭവിക്കാം’- എന്നാണ് മീന പ്രതികരിച്ചത്.