ഒടിയന് ശേഷം ഒന്ന് ഷേവ് ചെയ്യാന്‍ പോലും പറ്റിയിട്ടില്ല! ലാലേട്ടാ ഓടി രക്ഷപ്പെട്ടോ.. ട്രോളുമായി മോഹൻലാൽ ആരാധകർ


ഒടിയനു ശേഷം മോഹന്‍ലാലിനൊപ്പം വീണ്ടും പ്രവര്‍ത്തിക്കാന്‍ പോവുന്നതിന്‍റെ സന്തോഷം പങ്കുവച്ചിരിക്കുകയാണ് സംവിധായകൻ ശ്രീകുമാര്‍. ‘എന്‍റെ അടുത്ത സിനിമ പ്രിയപ്പെട്ട ലാലേട്ടനൊപ്പം’ എന്ന കുറിപ്പോടെ മോഹന്‍ലാലിനൊപ്പമുള്ള ചിത്രം സോഷ്യല്‍ മീഡിയയിലൂടെ വി എ ശ്രീകുമാര്‍ പങ്കുവച്ചു. എന്നാൽ ഇതിനു പിന്നാലെ ട്രോളുകൾ നിറയുകയാണ്.

ഒടിയന്‍ അനുഭവവും, ഒടിയന് വേണ്ടി അന്ന് മോഹന്‍ലാല്‍ വരുത്തിയ ഗെറ്റപ്പ് ചെയിഞ്ചും പങ്കുവയ്ക്കുന്നവര്‍ ഏറെയാണ്. സിനിമയൊക്കെ എടുത്തോ ഓവർ ഹൈപ്പ് കൊടുത്ത് കുളമാക്കാതിരുന്നാൽ മതി ഒടിയൻ നല്ലൊരു ചിത്രമായിരുന്നു അതിന്റെ പരാജയം ഓവർ ഹൈപ്പായിരുന്നു എന്നാണ് ഒരാളുടെ കമന്‍റ്.

read also: രാമക്ഷേത്ര പ്രതിഷ്ഠ ചടങ്ങിന് ക്ഷണം ലഭിച്ചിട്ടുണ്ട്: നാളെ അയോധ്യയിലേക്ക് പോകുന്നുണ്ടെന്ന് ഗവര്‍ണര്‍

‘അല്പം കൂടി കഞ്ഞി ബാക്കി ഉണ്ട്, ഏട്ടന്റെ നേര് ഒന്ന് ഇറങ്ങി വിജയിച്ചു. അപ്പോ വന്നോളും ആ സാധു മനുഷ്യനെ വീണ്ടും എയറില്‍ ആക്കാന്‍, ദൈവത്തെ ഓര്‍ത്ത് താങ്കള്‍ അദ്ദേഹത്തെ വെറുതെ വിടുക, ഒടിയന്‍ സെക്കന്‍ഡ് ഉണ്ടോ … ജസ്റ്റ് തള്ളാതെ ഇരുന്നാല്‍ തന്നെ 100 ദിവസം ഓടിക്കോളും, എന്റെ പൊന്നു ചേട്ടാ, ലാലേട്ടന്‍ ഇപ്പോഴാണ് ഒന്ന് ട്രാക്കിലോട്ട് വന്ന് തുടങ്ങിയത്.. ആ മനുഷ്യനെ പിന്നേം കൊണ്ടുപോയി കുഴിയില്‍ ഇടരുത്. ഒടിയനു ശേഷം അങ്ങേര്‍ക്ക് ഒന്നു ഷേവ് ചെയ്യാന്‍ പോലും പറ്റാത്ത അവസ്ഥയിലെത്തിച്ചപ്പോള്‍ സമാധാനമായല്ലേ ‘- എന്നിങ്ങനെ ട്രോൾ കമന്റുകൾ നിറയുകയാണ് .

ഒടിയന്‍ മാണിക്യമായി എത്താന്‍ വലിയ മേയ്ക്കോവറാണ് മോഹന്‍ലാല്‍ വരുത്തിയത്. ബോട്ടക്സ് ഇഞ്ചക്ഷന്‍ അടക്കം മോഹന്‍ലാല്‍ ഈ ചിത്രത്തിന് വേണ്ടി സ്വീകരിച്ചുവെന്ന് അന്ന് വാര്‍ത്തകള്‍ വന്നിരുന്നു. എന്നാല്‍ ചിത്രം മികച്ച രീതിയില്‍ വരാതിരുന്നതോടെ വലിയ വിമര്‍ശനം ഉയർന്നിരുന്നു.