അശ്ലീലവും നഗ്നതയും നിറഞ്ഞത്, ഭർത്താവിന്റെ സ്വകാര്യദൃശ്യങ്ങള്‍ പുറത്തുവിട്ട നടിയ്ക്ക് ജാമ്യം നിഷേധിച്ച് കോടതി
ഭർത്താവിന്റെ സ്വകാര്യദൃശ്യങ്ങള്‍ പുറത്തുവിട്ട കേസിൽ ബോളിവുഡിലെ വിവാദ നായിക രാഖി സാവന്തിന്റെ മുൻകൂര്‍ ജാമ്യം നിഷേധിച്ച് കോടതി. ഭര്‍ത്താവ് ആദില്‍ ദുറാനി നല്‍കിയ പരാതിയിലാണു നടപടി. ദിൻദോഷി അഡിഷനല്‍ സെഷൻസ് ജഡ്ജി ശ്രീകാന്ത് വൈ ഭോസാലെയാണ് രാഖിയുടെ ജാമ്യാപേക്ഷ തള്ളിയത്. ജനുവരി എട്ടിനു വന്ന കോടതിവിധിയുടെ വിശദാംശങ്ങള്‍ പുറത്തുവന്നത് ഇന്നാണ്.
തന്നെ അപമാനിക്കാനായി വിവിധ ഓണ്‍ലൈൻ പ്ലാറ്റ്‌ഫോമുകളിലൂടെ സ്വകാര്യദൃശ്യങ്ങള്‍ പുറത്തുവിട്ടെന്നായിരുന്നു അംബോളി പൊലീസ് സ്റ്റേഷനിൽ ആദില്‍ നൽകിയ പരാതി. ഇതിന്റെ അടിസ്ഥാനത്തില്‍ ഐ.ടി നിയമപ്രകാരമാണു നടിക്കെതിരെ കേസെടുത്തത്.
read also:ഒരാഴ്ചയായി ഐസിയുവില്‍, കഴിയുന്നത് ഓക്‌സിജന്‍ ട്യൂബുമായി: രവീന്ദ്രർക്ക് നേരെ വിമർശനം
അറസ്റ്റ് ചെയ്യാൻ നീക്കം നടക്കുന്നതിനിടെയാണ് നടി മുൻകൂര്‍ ജാമ്യാപേക്ഷ സമര്‍പ്പിച്ചത്. തന്നെ പീഡിപ്പിക്കുകയും വേട്ടയാടുകയും ചെയ്യാനായി തനിക്കെതിരെ കള്ളക്കേസുണ്ടാക്കിയിരിക്കുകയാണെന്ന് ജാമ്യഹർജിയില്‍ നടി വാദിച്ചു.
അശ്ലീലം മാത്രമല്ല, നഗ്നത പ്രദര്‍ശിപ്പിക്കുന്ന തരത്തിലുള്ള ദൃശ്യങ്ങളാണ് നടി പുറത്തുവിട്ടതെന്നു കോടതി ചൂണ്ടിക്കാട്ടി. വസ്തുതകളുടെയും സാഹചര്യത്തെളിവുകളുടെയും അടിസ്ഥാനത്തില്‍ പരാതിക്കാരിക്കു ജാമ്യം അനുവദിക്കാനാകില്ലെന്നും കോടതി വ്യക്തമാക്കുകയായിരുന്നു.