നെഗറ്റീവ് റിവ്യൂ കാരണം തന്റെ പുതിയ സിനിമ ഖല്‍ബ് കാണാൻ കാണികള്‍ എത്തുന്നില്ലെന്ന് സംവിധായകൻ സാജിദ് യാഹിയ. ഖല്‍ബ് ഒഴിഞ്ഞ സദസുകളില്‍ പ്രദര്‍ശനം തുടരുന്നത് തന്റെ ഹൃദയം തകര്‍ക്കുന്നു എന്നു സാജിദ് യാഹിയ ഫെയ്സ്ബുക്കില്‍ കുറിച്ചു. പരിഹാസങ്ങളും പുച്ഛവും നിറഞ്ഞ വാക്കുകൾ പേറി അടുത്ത ഇരയെ തേടി അവര്‍ പോകുമ്പോള്‍ ബാക്കിയാകുന്നത് എന്റെ സ്വപ്നമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
read also: ഗാസയില്‍ വെടിനിര്‍ത്തണം, പലസ്തീനെ സ്വതന്ത്രരാഷ്ട്രമാക്കുക; ഇസ്രയേലിനോട് ആവശ്യപ്പെട്ട് ചൈന
‘ആ പച്ച കള്ളങ്ങള്‍ എന്റെ ഹൃദയം തകര്‍ക്കുന്നു. ഖല്‍ബ് ഒഴിഞ്ഞ സദസുകളില്‍ പ്രദര്‍ശനം തുടരുകയാണ്…ഇന്നല്ലെങ്കില്‍ നാളെ അതും അവസാനിക്കും. കുറേ പരിഹാസങ്ങളും പുച്ഛവും നിറഞ്ഞ വാക്കുളും പേറി അടുത്ത ഇരയെ തേടി അവരും പോകും. ബാക്കിയാകുന്നത് എന്റെ ‘ഖല്‍ബ്’ എന്ന സ്വപ്നം മാത്രമാണ്. പിന്നെ അത് കാണാതെ പോയെന്ന് ഞാൻ ഉറച്ച് വിശ്വസിക്കുന്ന അതിന്റെ യഥാര്‍ഥ പ്രേക്ഷകരും. എനിക്ക് ഉറപ്പുണ്ട് അവരിലേക്ക് ഖല്‍ബിന്റെ മിടിപ്പുകള്‍ എന്നെങ്കിലുമൊക്കെ എത്തുമെന്ന്. പക്ഷേ ഇന്ന്, ഈ കീറി മുറിക്കലുകള്‍ക്കുമപ്പുറത്ത്, സാധാരണ പ്രേക്ഷകനും ഞാനും തമ്മിലുള്ള, കൊടുക്കല്‍ വാങ്ങലുകളാണ് ഇല്ലാതെയായത്, തത്ക്കാലത്തേക്ക് എങ്കിലും എന്റെ ഖല്‍ബിന്റെ മിടിപ്പും. കലയില്‍ പൂര്‍ണതയില്ല. കലയെ കുറ്റപ്പെടുത്തുന്നതിലേ സമ്ബൂര്‍ണതയുള്ളൂ. അതാണ് ഇവിടുത്തെ ഏറ്റവും ദയനീയമായ അവസ്ഥ. ഞാൻ മുന്നോട്ടുതന്നെ പോകും. നമ്മള്‍ എവിടെയെങ്കിലും വച്ചു കാണും.’- സാജിദ് യാഹിയ കുറിച്ചു.
ഇടി, മോഹൻലാല്‍ എന്നീ ചിത്രങ്ങള്‍ക്കു ശേഷം സാജിദ് യാഹിയ സംവിധാനം ചെയ്ത ചിത്രമായ ഖല്‍ബ് കഴിഞ്ഞ ദിവസമാണ് തിയറ്ററിലെത്തിയത്. ഫ്രൈഡേ ഫിലിംസിന്റെ ബാനറില്‍ വിജയ് ബാബുവായിരുന്നു നിര്‍മാണം.