ലിവിങ് ടുഗെതർ അത്ര നല്ലതല്ല, ജോലിക്ക് ആളെയെടുക്കുന്ന പരിപാടിയല്ലല്ലോ പ്രേമം: ഷൈൻ ടോം ചാക്കോ


മലയാളികൾക്ക് സുപരിചിതമാണ് ഷൈൻ ടോം ചാക്കോ. താരം ഇപ്പോൾ പുതിയൊരു ബന്ധത്തിലാണ്. തന്റെ വിവാഹത്തെ കുറിച്ചാണ് ഇപ്പോൾ പുതിയ അഭിമുഖത്തിൽ ഷൈൻ സംസാരിച്ചിരിക്കുന്നത്. ഒരാളുടെ ക്വാളിറ്റീസ് നോക്കിയിട്ടല്ല നമ്മൾ റിലേഷൻ ഷിപ്പിൽ ആവുന്നതെന്നും ഇത് ജോലിക്ക് ആളെ എടുക്കുന്ന പരിപാടി ഒന്നും അല്ലല്ലോ എന്നും അദ്ദേഹം ചോദിക്കുന്നു. ലിവിങ് ടുഗെതർ അത്ര നല്ലതല്ല എന്നാണ് താരം തന്റെ പുതിയ അഭിമുഖത്തിൽ വ്യക്തമാക്കുന്നത്.

‘വേണം എന്ന് വച്ചിട്ട് അല്ലല്ലോ ആരും ഒരു റിലേഷൻഷിപ്പിൽ ആവുന്നത്. അതിനെ പെട്ടുപോകുക എന്നൊന്നും പറയാൻ പറ്റില്ല. പ്രണയത്തിൽ ആവുന്നത് പെട്ടുപോകൽ ആണെങ്കിൽ അങ്ങിനെ തന്നെയാണ്. ഇപ്പൊ അവള് പെട്ടുപോയതാണെന്നും വേണമെങ്കിൽ പറയാമല്ലോ. ഒരു റിലേഷൻഷിപ്പ് മനോഹരമായി എങ്ങിനെ കൊണ്ടുപോകാം എന്ന ചോദ്യമേ തെറ്റാണ്. അങ്ങിനെ മനോഹരമായി കൊണ്ടുപോകാം എന്ന് ചിന്തിക്കുകയേ ചെയ്യരുത്.

അതേസമയം, എന്താണ് ഈ മനോഹരമായ റിലേഷൻഷിപ്പ് എന്ന് പറയുന്നത്, അടിയും ഇടിയും ഒന്നുമില്ലാത്ത ബന്ധങ്ങൾ ആണോ. വേറെ എന്താണ് ഈ മനോഹരം എന്നതുകൊണ്ട് ഉദ്ദേശിക്കുന്നത്. റിലേഷൻഷിപ്പ് എന്ന് പറയുന്നത് തന്നെ രണ്ടു വ്യക്തികൾ തമ്മിൽ നടക്കുന്നത് അല്ലേ. അത് ഒരിക്കലും ഹെൽത്തിയും ആയിരിക്കില്ല, ബ്യുട്ടിഫുളും ആയിരിക്കില്ല. നമ്മൾ ഒറ്റയ്ക്ക് നടക്കുമ്പോൾ തന്നെ ബുദ്ധിമുട്ടുകൾ ഉണ്ടാവുന്നില്ലേ. അപ്പോൾ പിന്നെ വേറെ ഒരാളെ കൂടി കൺവിൻസ്‌ ചെയ്തു കൊണ്ട് നടക്കുമ്പോൾ അല്ലേ അറിയൂ അതിന്റെ ബുദ്ധിമുട്ട്. നല്ല ബുദ്ധിമുട്ടുള്ള പരിപാടിയാണ് റിലേഷൻഷിപ്പിൽ ആവുന്നതും അത് കൊണ്ട് നടക്കുന്നതും.

മറ്റൊന്ന്, അതൊക്കെ കൊണ്ടാണ് വീടുകളിൽ അച്ഛനും അമ്മമാരുമൊക്കെ പറയുന്നത്, ഞങ്ങൾ ഒക്കെ എത്രകാലമായി സഹിച്ചുകൊണ്ടിരിക്കുന്നു, നിങ്ങൾക്കൊക്കെ ഒന്ന് പറഞ്ഞ് രണ്ടാമത്തേത് ഡിവോഴ്സ് എന്ന്. അപ്പോഴും അവർ പറയുന്നത് അവർ സന്തോഷമായിട്ട് ജീവിച്ചു എന്നല്ലല്ലോ. അവർ സഹിച്ചു എന്ന് തന്നെയല്ലേ. അന്ന് അവർക്ക് വേറെ ഓപ്‌ഷൻ ഇല്ലായിരുന്നു. ഡിവോഴ്സ് ചെയ്യാൻ സമ്മതിക്കില്ലല്ലോ. ഇന്ന് പക്ഷെ നമുക്ക് ആ ഓപ്‌ഷൻ കൂടുതൽ ഉള്ളതുകാരണം, നമുക്ക് അറിയാം വെറുതെ അടിപിടി ആയി ജീവിക്കണ്ടേ കാര്യം ഇല്ലന്ന്.

അതുകൊണ്ട് ആളുകൾ സെപ്പറേറ്റ് ആവും. പിന്നെ ഇതിന്റെ പിന്നിലുള്ള നൂലാമാലകൾ ആലോചിച്ചിട്ടാണ് ആളുകൾ കൂടുതൽ മടിക്കുന്നത്. കേസും പൊല്ലാപ്പുമായിട്ട് കുറേനാൾ അതിന്റെ പിന്നാലെ നടത്തിക്കും. ലിവിങ് ടുഗെതർ അത്ര നല്ലതല്ല. എല്ലാവരും ഒറ്റപ്പെട്ടു ജീവിക്കണം. കല്യാണം കഴിഞ്ഞു ജീവിക്കുകയാണെങ്കിൽ തന്നെ ഉച്ചയ്ക്ക് ഊണ് കഴിഞ്ഞാൽ അവരവരുടെ വീട്ടിലേക്ക് പൊക്കോളണം. പിന്നെ മീറ്റ് ചെയ്യണം എന്ന് തോന്നുമ്പോൾ മീറ്റ് ചെയ്യണം. അതൊന്നും നടക്കില്ല എന്നാലും ആഗ്രഹങ്ങൾ ആണ്.അത് എന്താണെന്നു വച്ചാൽ നമുക്ക് ഒരാളേം കൂടി കൊണ്ടുനടക്കാനുള്ള പക്വത ഉണ്ടെങ്കിൽ നമുക്ക് ജീവിക്കാം. കാരണം നമ്മൾ ഇപ്പോഴും എത്ര വലുതായാലും ചെറിയ കുട്ടികളെ പോലെ തന്നെയാണ്. എന്നെ അറിയുന്ന ആളല്ലേ എന്റെ ഫിയാൻസി. ഞാൻ ഒന്നും ഒളിപ്പിച്ചു വച്ചിട്ടല്ലല്ലോ സംസാരിക്കുന്നത്. അതുകൊണ്ട് തന്നെ ഈ പറച്ചിലുകൾ ഒന്നും ഒരു പ്രശ്നവുമില്ല. അവൾക്ക് എന്തെങ്കിലും ലിമിറ്റേഷൻ ഉണ്ടെങ്കിലേയുള്ളു. എനിക്ക് ഒരു ലിമിറ്റേഷനും ഇല്ല’, താരം പറയുന്നു.