‘സാധാരണക്കാരനാണ്, എന്നെയും എന്റെ കുടുംബത്തേയും തകര്‍ക്കരുത്’: മറുപടിയുമായി സുരേഷ് ഗോപി


മകളുടെ വിവാഹവുമായി ബന്ധപ്പെട്ടു ഉയരുന്ന അധിക്ഷേപങ്ങൾക്ക് മറുപടിയുമായി നടനും ബിജെപി നേതാവുമായ സുരേഷ് ഗോപി. മകള്‍ ധരിച്ചിരുന്ന ആഭരണങ്ങളെല്ലാം അവളുടെ അമ്മയുടെയും മുത്തശ്ശിമാരുടെയും സമ്മാനമാണ്. കൃത്യമായി ടാക്സും ജിഎസ്ടിയും അടക്കമുള്ള എല്ലാ ഡ്യൂട്ടികളും അടച്ച്‌ വാങ്ങിയവയാണ് സമൂഹമാദ്ധ്യമത്തില്‍ പങ്കുവെച്ച പോസ്റ്റിൽ അദ്ദേഹം വ്യക്തമാക്കി.

‘മകള്‍ ധരിച്ചിരുന്ന ആഭരണങ്ങളെല്ലാം അവളുടെ അമ്മയുടെയും മുത്തശ്ശിമാരുടെയും സമ്മാനമാണ്. കൃത്യമായി ടാക്സും ജിഎസ്ടിയും അടക്കമുള്ള എല്ലാ ഡ്യൂട്ടികളും അടച്ച്‌ വാങ്ങിയവയാണ് എല്ലാം തന്നെ. ചെന്നൈയില്‍ നിന്നും ഹൈദരാബാദില്‍ നിന്നും എത്തിയവരാണ് ആഭരണങ്ങള്‍ ഡിസൈൻ ചെയ്തത്. ഒരെണ്ണം മാത്രം ഭീമാ ജ്യൂവലറിയില്‍ നിന്നും വാങ്ങിയതാണ്’- അദ്ദേഹം കൂട്ടിച്ചേർത്തു.

read also: അവനെ ഒഴിവാക്കിയത് ഖുലഅ് പ്രകാരം: ഷൊയ്ബ് മാലിക്കിന്റെ മൂന്നാം വിവാഹത്തെക്കുറിച്ച് പൊട്ടിത്തെറിച്ച്‌ സാനിയയുടെ പിതാവ്

തന്നെയും തന്റെ കുടുംബത്തേയും തകർക്കാൻ ശ്രമിക്കരുതെന്നും ഇത് അവസാനിപ്പിക്കണമെന്നും അദ്ദേഹം പോസ്റ്റില്‍ പറഞ്ഞു. ഉത്തരവാദിത്തങ്ങള്‍ നിറവേറ്റാനും ഭദ്രമാക്കാനും ശ്രമിക്കുന്ന ഒരു സാധാരണ ഹൃദയമാണ് തന്റേതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

‌ഇക്കഴിഞ്ഞ ദിവസമാണ് സുരേഷ് ഗോപിയുടെ മകള്‍ ഭാഗ്യയുടെ ഗുരുവായൂരിൽ വച്ച് നടന്നത്. വിവാഹ ചടങ്ങിൽ പ്രധാനമന്ത്രി അടക്കമുള്ള പ്രമുഖർ പങ്കെടുത്തിരുന്നു.