അക്ഷതം വാങ്ങിയത് മാത്രമല്ല, ദക്ഷിണ കൊടുത്തപ്പോൾ ചെരുപ്പൂരി വച്ച്‌ വാങ്ങുകയും ചെയ്ത മമ്മൂട്ടി: താരത്തെ പ്രശംസിച്ച് ദേവൻ


സുരേഷ് ഗോപിയുടെ മകളുടെ വിവാഹത്തിനായി ഗുരുവായൂരില്‍ എത്തിയപ്പോള്‍ മലയാളത്തിന്റെ പ്രിയതാരം മമ്മൂട്ടി പെരുമാറിയതിനെക്കുറിച്ച് നടനും ബിജെപി സംസ്ഥാന വൈസ് പ്രസിഡന്‍റുമായ ദേവൻ. ‘ഈ കല്യാണ വേളയില്‍ എന്നെ മാത്രമല്ല, മനുഷ്യരായിട്ടുള്ള മനുഷ്യരെ എല്ലാവരെയും ആകർഷിച്ച മനുഷ്യനായി മമ്മൂട്ടി’ എന്നാണ് ദേവൻ പറയുന്നത്.

read also: ഐപിഎൽ: ടൈറ്റിൽ സ്പോൺസർഷിപ്പ് 5 വർഷത്തേക്ക് കൂടി ദീർഘിപ്പിച്ച് ടാറ്റ ഗ്രൂപ്പ്

കുറിപ്പ് ഇങ്ങനെ,

മനുഷ്യൻ എന്ന മമ്മൂട്ടി.
സുരേഷ് ഗോപിയുടെ മകളുടെ വിവാഹത്തിന് ഗുരുവായൂർ അമ്പലനടയിൽ വന്ന മമ്മൂട്ടിയെയും ഭാര്യയെയും മലയാളികൾ മനസ്സിലാക്കി.
ഈ കല്യാണ വേളയിൽ എന്നെ മാത്രമല്ല, മനുഷ്യരായിട്ടുള്ള മനുഷ്യരെ എല്ലാവരെയും ആകർഷിച്ച മനുഷ്യനായി മമ്മൂട്ടി.

പ്രധാനമന്ത്രി നീട്ടിയ ശ്രീ രാമക്ഷേത്രത്തിലെ അക്ഷതം, കൈ നീട്ടി വാങ്ങി പോക്കറ്റിൽ ഇട്ടതും, വധു ദക്ഷിണ കൊടുക്കാൻ ശ്രമിച്ചപ്പോൾ ചെരുപ്പൂരി വച്ച് ദക്ഷിണ വാങ്ങിയതും, ഇന്ത്യയുടെ പ്രധാന മന്ത്രിയുടെ മുൻപിൽ, ഒരു ഇന്ത്യൻ പൗരൻ എന്ന നിലയിൽ, അഭിമാനത്തോടെ, വിനയത്തോടെ നിന്നതും, മമ്മൂട്ടി എന്ന മഹാനടനെ ഒരു മഹാപുരുഷനാക്കി മാറ്റി.

ഭാര്യയെ, ഭാരതീയ സംസ്ക്കാരത്തെ ബഹുമാനിച്ചു കൊണ്ട്, കൂടെ കൂട്ടി കൊണ്ട് വന്ന ഈ നന്മ നിറഞ്ഞ മമ്മുട്ടിയെ ഞാൻ ബഹുമാനിക്കുന്നു, ആദരിക്കുന്നു, സ്നേഹിക്കുന്നു.
ദേവൻ ശ്രീനിവാസൻ.