അയോദ്ധ്യ: രാമക്ഷേത്ര പ്രതിഷ്ഠയോടനുബന്ധിച്ച് സംസ്ഥാനത്ത് വിവിധ ക്ഷേത്രങ്ങളിൽ രാവിലെ മുതല്‍ പ്രത്യേക പൂജകൾ നടന്നു. കച്ചേരിപ്പടി-ചിറ്റൂർ റോഡിലുള്ള അയ്യപ്പൻകാവ് ശ്രീധർമ ശാസ്താ ക്ഷേത്രത്തില്‍ പുലർച്ചെ നടൻ മോഹൻലാല്‍ നിർമാല്യ ദർശനം നടത്തി.
read also: പ്രാണ പ്രതിഷ്ഠ: ‘സ്‌കൂളിന് അവധി നൽകിയ സംഭവത്തില്‍ അന്വേഷണം, 24 മണിക്കൂറിനുള്ളിൽ റിപ്പോർട്ട് നൽകണം’ – നിർദേശം നൽകി
കോട്ടയം രാമപുരം ക്ഷേത്രം, കലൂർ പാവക്കുളം മഹാദേവ ക്ഷേത്രം, സുല്‍ത്താൻബത്തേരി മഹാഗണപതി ക്ഷേത്രം തുടങ്ങിയ ഇടങ്ങളിൽ വിപുലമായ ചടങ്ങുകൾ നടന്നു. പാലക്കാട് വടക്കന്തറ ക്ഷേത്ര മൈതാനിയില്‍ ശ്രീരാമ ജ്യോതി തെളിയിച്ചു.