വിവാഹം കഴിഞ്ഞ് മൂന്നാം മാസം ഭർത്താവിന്റെ വിയോഗം, ഫോട്ടോയില്‍ നോക്കി ഞാന്‍ പലതവണ കരഞ്ഞു: വേദനയോടെ നടി ശ്രുതി


തെന്നിന്ത്യൻ സീരിയൽ താരം ശ്രുതി ഷണ്മുഖപ്രിയ കുടുംബ പ്രേക്ഷകർക്ക് ഏറെ പരിചിതയാണ്. വര്‍ഷങ്ങള്‍ നീണ്ട പ്രണയത്തിനൊടുവില്‍ കഴിഞ്ഞ വര്‍ഷം മേയിലാണ് ശ്രുതിയും സിവില്‍ എഞ്ചിനീയറായ അരവിന്ദും വിവാഹിതരായത്. 2022 ലെ മിസ്റ്റര്‍ തമിഴ്നാട് ചാമ്പ്യൻ ഷിപ്പ് നേടിയ അരവിന്ദ് വിവാഹം കഴിഞ്ഞ് മൂന്നു മാസം പിന്നിട്ടപ്പോൾ, ഓഗസ്റ്റ് 2-നു ഹൃദയാഘാതത്തെ തുടര്‍ന്ന് മരണത്തിന് കീഴടങ്ങി. മുപ്പത് വയസായിരുന്നു പ്രായം.

read also: പത്മ പുരസ്‌കാരങ്ങൾ പ്രഖ്യാപിച്ചു: കേരളത്തിൽ നിന്നും പത്മശ്രീ ലഭിച്ചത് 3 പേർക്ക്

‘ഭര്‍ത്താവിന്റെ മരണശേഷം, അദ്ദേഹത്തിന്റെ ഫോട്ടോ കണ്ട് ഞാന്‍ പലതവണ കരഞ്ഞിട്ടുണ്ട്’ എന്ന് പറയുന്ന നടി ശ്രുതിയുടെ വാക്കുകളാണ് ഇപ്പോള്‍ മീഡിയയിലൂടെ വൈറലാകുന്നത്. അടുത്തിടെ നൽകിയ ഒരു അഭിമുഖത്തിലാണ് ഭര്‍ത്താവിന്റെ വിയോഗമുണ്ടാക്കിയ വേദനയെ പറ്റി നടി സംസാരിച്ചത്.

‘എന്റെ ജീവിതത്തില്‍ മാത്രം എന്തുകൊണ്ടാണ് ഇങ്ങനൊന്ന് സംഭവിച്ചത്. എന്റെ ഭര്‍ത്താവിന്റെ ഫോട്ടോയില്‍ നോക്കി ഞാന്‍ ഒരു ദശലക്ഷത്തിലധികം തവണ കരഞ്ഞു. മാത്രമല്ല അദ്ദേഹം ആവേശത്തോടെ എന്നോടും സംസാരിച്ചു’, – ശ്രുതി പറഞ്ഞു.