താരംസംഘടനയായ അമ്മയുടെ നേതൃ നിരയിലുള്ള വ്യക്തിയും നടനുമായ ഇടവേള ബാബു മദ്യപാനത്തെക്കുറിച്ചുള്ള ചോദ്യത്തിനു ഒരു അഭിമുഖത്തിൽ പറഞ്ഞ മറുപടി ശ്രദ്ധ നേടുന്നു.
READ ALSO: ശബ്ദം പുറത്ത് കേള്‍ക്കാതിരിക്കാനായി വായില്‍ ടേപ്പ് ഒട്ടിച്ച് 7 വയസുകാരിയെ അതിക്രൂരമായി പീഡിപ്പിച്ചു, സംഭവം കേരളത്തില്‍
ഇടവേള ബാബുവിന്റെ വാക്കുകൾ ഇങ്ങനെ,
‘ഞാൻ മദ്യപിക്കാറില്ല. ഇത് വലിയ ക്രെഡിറ്റ് ആയി പറയുന്നതല്ല. ഞാൻ മദ്യപിക്കാറില്ല. എന്റെ അച്ഛൻ മദ്യപിക്കാത്ത ആളായിരുന്നു. പോലീസില്‍ ആയിരുന്നു അച്ഛൻ. പക്കാ വെജിറ്റേറിയൻ. കുറെയധികം ക്വാളിറ്റിയുള്ള ഒരു മനുഷ്യനായിരുന്നു അദ്ദേഹം. ബസില്‍ മാത്രമേ അദ്ദേഹം യാത്ര ചെയ്യുകയുള്ളൂ. അത് എവിടെയൊക്കെയോ എൻറെ മനസിലും കയറിയിട്ടുണ്ട്, അത് ഇപ്പോഴും ഫോളോ ചെയ്യുന്നുവെന്ന് മാത്രം.
മദ്യപാനം തെറ്റാണെന്നല്ല. നിന്റെ സ്വന്തം പൈസകൊണ്ട് നിനക്ക് മദ്യപിക്കാം, സിഗരറ്റ് വലിക്കാം എന്നാണ് അച്ഛൻ പറയാറുള്ളത്. പിന്നെ സ്വന്തം പൈസ ആയപ്പോഴും എനിക്കു മദ്യപിക്കാൻ ഇതുവരെ തോന്നിയിട്ടില്ല. എൻറെ മിക്ക സുഹൃത്തുക്കളും മദ്യപിക്കുന്നവരാണ്. ഞാൻ അവർക്കൊപ്പം ബാറിലും കയറും. അവിടെ പോയി നല്ല ഭക്ഷണമോ, സോഡയോ ഒക്കെ കഴിക്കും. എന്നെ കുടിപ്പിക്കാൻ വേണ്ടി എൻറെ തലയിലൂടെ മദ്യം ഒഴിച്ചിട്ടുണ്ട് കൂട്ടുകാർ. എന്നിട്ടും എനിക്കു കുടിക്കാൻ തോന്നിയിട്ടില്ല, അതാണു വാസ്തവം…’ ഇടവേള ബാബു പറഞ്ഞു.