മൂകാംബിക ദേവിയുടെ മുന്നില്‍ വച്ച്‌ കഥ പറഞ്ഞു, ഇനിയുള്ള ദിവസങ്ങള്‍ കഥാപാത്രത്തിലേക്കുള്ള യാത്രയിൽ: അഭിലാഷ് പിള്ള


മലയാളികള്‍ ഇരുകയ്യും നീട്ടി സ്വീകരിച്ച മാളികപ്പുറത്തിനു പിന്നാലെ പുതിയ ചിത്രവുമായി തിരക്കഥാകൃത്ത് അഭിലാഷ് പിള്ള. ചിത്രത്തിന്റെ കഥ ദേവനന്ദയോട് പറഞ്ഞെന്നും കഥാപാത്രത്തിനായി ദേവനന്ദ തയ്യാറെടുപ്പുകള്‍ ആരംഭിച്ചെന്നും ആരാധകരെ അറിയിക്കുകയാണ് അഭിലാഷ് പിള്ള ഇപ്പോൾ. പുതിയ ചിത്രത്തിന്റെ കഥ മൂകാംബിക ദേവീ ക്ഷേത്രത്തില്‍ വച്ചാണ് ദേവനന്ദയോട് പറഞ്ഞതെന്നും സോഷ്യൽ മീഡിയ പോസ്റ്റിൽ അഭിലാഷ് പിള്ള പങ്കുവച്ചു.

read also: അയാളുടെ മനസ്സില്‍ അത്രയും വൃത്തികേടുകള്‍, തമിഴ് നടനിൽ നിന്നുമുണ്ടായത് മോശം അനുഭവം: നടി മാലാ പാർവ്വതി

‘പുതിയ സിനിമയുടെ കഥ ദേവുവിന് മൂകാംബികയില്‍ വച്ച്‌ പറഞ്ഞു കൊടുത്തു. ഇനിയുള്ള ദിവസങ്ങള്‍ അവള്‍ കഥാപാത്രത്തിലേക്കുള്ള യാത്രയിലായിരിക്കും.’ എന്നായിരുന്നു അഭിലാഷ് പിള്ള ഇൻസ്റ്റഗ്രാമില്‍ പങ്കുവച്ച കുറിപ്പ്. ചിത്രത്തെ കുറിച്ചുള്ള കൂടുതല്‍ വിശേഷങ്ങള്‍ പിന്നാലെ എത്തും എന്നും അഭിലാഷ് പിള്ള പറയുന്നു.

അഭിലാഷ് പിള്ളയുടെ തിരക്കഥയില്‍ ഒരുങ്ങുന്ന ചിത്രം സംവിധാനം ചെയ്യുന്നത് വിഷ്ണു ശശി ശങ്കർ ആണ്. സിനിമയുടെ ചിത്രീകരണം ഉടൻ ആരംഭിക്കും.