അയാളുടെ മനസ്സില്‍ അത്രയും വൃത്തികേടുകള്‍, തമിഴ് നടനിൽ നിന്നുമുണ്ടായത് മോശം അനുഭവം: നടി മാലാ പാർവ്വതി



മലയാളത്തിന്റെ പ്രിയതാരമാണ് മാലാ പാർവ്വതി. തനിക്ക് സിനിമയില്‍ നിന്നുണ്ടായൊരു മോശം അനുഭവം പങ്കുവെക്കുകയാണ് താരമിപ്പോൾ. മനോരമ ഓണ്‍ലൈനിന് നല്‍കിയ അഭിമുഖത്തിൽ കാസ്റ്റിംഗ് കൗച്ച്‌ അനുഭവം നേരിടേണ്ടി വന്നിട്ടുണ്ടോ എന്ന ചോദ്യത്തിന് മറുപടി നല്‍കുകയായിരുന്നു താരം. മലയാളത്തില്‍ നിന്നും തനിക്ക് അത്തരത്തിലൊരു അനുഭവം ഉണ്ടായിട്ടില്ലെന്നാണ് മാലാ പാർവ്വതി പറയുന്നത്. അതേസമയം തമിഴില്‍ നിന്നും മോശം അനുഭവമുണ്ടായെന്നും താരം വെളിപ്പെടുത്തി.

read also: വിവോ എക്സ്100 പ്രോ: റിവ്യൂ

‘ഞാൻ വേറൊരു ഇമേജ് ഉള്ള ഒരാളായിരുന്നല്ലോ. ടെലിവിഷനില്‍ അവതാരക ആയിരുന്നു. കുറച്ചുകൂടി പ്രായമായിട്ടാണ് ഞാൻ സിനിമയിലേക്ക് വന്നത്. മലയാളികളുടെ അടുത്തു നിന്ന് എനിക്ക് അങ്ങനെയൊരു അനുഭവം ഉണ്ടായിട്ടില്ല. ഒരു തമിഴ് നടൻ എന്റെ ഓപ്പസിറ്റ് അഭിനിയിക്കാൻ വന്നപ്പോള്‍ കുറച്ച്‌ മോശം അനുഭവം ഉണ്ടായിട്ടുണ്ട്. അതെനിക്കു വിഷമമുണ്ടാക്കി’ – മാലാ പാർവ്വതി പറഞ്ഞു.

തുടർന്ന് സംഭവം വീട്ടില്‍ പറഞ്ഞപ്പോള്‍ നിന്റടുത്ത് സിനിമയില്‍ പോകാൻ ആരും പറഞ്ഞില്ലല്ലോ, എന്തായാലും സിനിമയിലേക്കു വന്നു ഇനി തോറ്റു പിന്മാറരുത് എന്നായിരുന്നു ഭർത്താവ് സതീഷ് പറഞ്ഞതെന്നാണ് മാലാ പാർവ്വതി പറയുന്നത്. അയാളുടെ മനസ്സില്‍ ഇത്രയും വൃത്തികേടുകള്‍ ഉണ്ട്. അയാള്‍ക്ക് മര്യാദയ്ക്ക് പെരുമാറാൻ പറ്റില്ലെന്നു വച്ച്‌ നമ്മള്‍ വീട്ടില്‍ ഇരിക്കേണ്ട ആള്‍ക്കാരല്ലല്ലോ എന്നും ഭർത്താവ് പറഞ്ഞതായി മാലാ പാർവ്വതി പങ്കുവച്ചു.