ഐതിഹാസിക പരമ്പരയായ രാമായണം ദൂരദർശനില്‍ വീണ്ടുമെത്തുകയാണ്. സമൂഹമാദ്ധ്യമങ്ങളിലൂടെ ദൂരദർശൻ അധികൃതർ തന്നെയാണ് ഇക്കാര്യം അറിയിച്ചത്. ‘ഭഗവാൻ ശ്രീരാമൻ എത്തുന്നു. ഇന്ത്യയിലെ പ്രശസ്ത ഐതിഹാസിക ടെലിവിഷൻ പരമ്പരയായ രാമായണം വീണ്ടുമെത്തുന്നു. കാത്തിരിക്കുക’ എന്നായിരുന്നു സമൂഹമാദ്ധ്യമമായ എക്സില്‍ പങ്കുവച്ച കുറിപ്പ്. ഒപ്പം പരമ്പരയുടെ ഒരു വീഡിയോയും പങ്കുവച്ചു.
read also: ഗ്യാന്‍വാപി മസ്ജിദിന്റെ ഭിത്തിയില്‍ തെലുങ്ക് ഭാഷയിലുള്ള ശിലാലിഖിതങ്ങള്‍ കണ്ടെത്തി
രാമാനന്ദ് സാഗർ സംവിധാനം ചെയ്ത രാമയണം 1987 -ല്‍ ആണ് ആദ്യമായി സംപ്രേഷണം ചെയ്തത്. രാമനായി അരുണ്‍ ഗോവിലും സീതയായി ദീപിക ചിഖ്ലിയയും ലക്ഷ്മണനായി സുനില്‍ ലാഹ്രിയുമാണ് പരമ്പരയിൽ വേഷമിട്ടത്.