ഫ്ലാറ്റില്‍ വിളിച്ചുവരുത്തി മദ്യം നല്‍കി പീഡിപ്പിച്ചു: വെളിപ്പെടുത്തലുമായി ബിഗ്ബോസ് താരം


ഫ്ളാറ്റില്‍ വിളിച്ചുവരുത്തി മദ്യം നല്‍കി സുഹൃത്ത് പീഡിപ്പിച്ചെന്ന പരാതിയുമായി ബിഗ്‌ബോസ് താരം. ബോളിവുഡ് നടൻ സല്‍മാൻ ഖാൻ അവതാരകനായി എത്തിയ ബിഗ്ബോസിന്റെ 11-ാമത്തെ സീസണിലെ മത്സരാർത്ഥിയായ മുംബൈ സ്വദേശിനിയാണ് പരാതി നൽകിയത്.

കേസിനു ആസ്പദമായ സംഭവം 2023ലാണ് നടന്നത്. ന്യൂഡല്‍ഹിയിലെ ഡിയോലി റോഡില്‍ സ്ഥിതി ചെയ്യുന്ന ഒരു ഫ്ളാറ്റില്‍ വച്ചാണ് പീഡനത്തിനിരയായതെന്നാണ് നടിയുടെ പരാതി. സംഭവത്തില്‍ തിഗ്രി പൊലീസ് പീഡനക്കുറ്റത്തിന് കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്.

read also: ദൈവത്തിന്റെ കൈകൾ: യുവതിക്ക് തിരിച്ച് കിട്ടിയത് സ്വന്തം ജീവൻ – വീഡിയോ വൈറൽ

ബന്ധുക്കളെ പരിചയപ്പെടുത്താം എന്നുപറഞ്ഞു പരാതിക്കാരിയെ ഇയാള്‍ ഫ്ലാറ്റില്‍ വിളിച്ചുവരുത്തിയിരുന്നു. തുടർന്ന് മദ്യം നല്‍കി അബോധാവസ്ഥയിലാക്കി പീഡിപ്പിക്കുകയായിരുന്നുവെന്നാണ് താരം പൊലീസിന് മൊഴി നല്‍കിയത്. വിവാഹം കഴിക്കാമെന്ന വ്യാജേന പ്രതി പലതവണയായി നടിയുടെ നഗ്നചിത്രങ്ങളും വീഡിയോകളും ആവശ്യപ്പെടുകയും ഭീഷണിമുഴക്കുകയും ചെയ്തിരുന്നതായി പരാതിയില്‍ പറയുന്നു.