മലയാളത്തിന്റെ പ്രിയതാരം മമ്മൂട്ടിയുടെ പുതിയ ചിത്രം ഭ്രമയുഗം റിലീസിന് ഒരുങ്ങുകയാണ്. ‘മമ്മൂട്ടിയുടെ പരീക്ഷണ ചിത്രങ്ങൾ ജനങ്ങൾ ഇരു കയ്യും നീട്ടി സ്വീകരിക്കുന്നു എന്ന വാലിബന്റെ പ്രൊഡ്യൂസർ ഷിബു ബേബി ജോണിന്റെ പ്രസ്താവനയെ എങ്ങനെ കാണുന്നു, അതുപോലെ പ്രേക്ഷകർക്കും അറിയാം ഒരു അൺ പ്രെഡിക്റ്റബിൾ ആക്ടർ ആയ താങ്കൾ കഥാപാത്രങ്ങൾക്ക് വേണ്ടി എന്തും ചെയ്യും എന്ന്.താങ്കൾ എങ്ങനെ നോക്കി കാണുന്നു’ എന്ന മാധ്യമപ്രവർത്തകന്റെ ചോദ്യത്തിന് മമ്മൂട്ടി നൽകിയ മറുപടി ശ്രദ്ധ നേടുന്നു.
‘സിനിമയിലേക്ക് വന്നപ്പോൾ ഇപ്പൊ കാണുന്നത് ഒന്നും പ്രതീക്ഷിച്ച് ആയിരുന്നില്ല വന്നത്. സിനിമയിൽ ഞാൻ പ്രതീക്ഷിച്ചതു സിനിമ മാത്രമാണ്.കിട്ടിയതെല്ലാം ബോണസ് ആണ്. എന്തും ചെയ്യണം എന്ന് തന്നെയാണ് ആഗ്രഹം. പക്ഷെ ഒരു കാര്യം നിങ്ങളോട് പറയാനുണ്ട്. നിങ്ങൾ കൂടെയുണ്ടാകണം.വഴിയിൽ ഉപേക്ഷിച്ചു പോകരുത് ‘- മമ്മൂട്ടി പറഞ്ഞു.
READ ALSO:യുഎഇയിലെത്തിയ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് ഊഷ്മള സ്വീകരണം,’അഹ്‌ലന്‍ മോദി’ക്കായി കാത്ത് പ്രവാസി സമൂഹം
ചിത്രത്തിന്‍റെ കഥ തന്നെയാണ് മമ്മൂട്ടിയെ ചിത്രത്തിലേക്ക് ആകര്‍ഷിച്ചത് എന്ന് ചിത്രത്തിന്‍റെ സംവിധായകന്‍ രാഹുല്‍ സദാശിവന്‍ പറഞ്ഞു. ബ്ലാക് വൈറ്റില്‍ സിനിമ എന്ന് പറഞ്ഞപ്പോള്‍ അത് മമ്മൂട്ടിയെ മനസിലാക്കാന്‍ സാമ്പിള്‍ ഷൂട്ട് നടത്തിയെന്നും സംവിധായകന്‍ പത്ര സമ്മേളനത്തിൽ കൂട്ടിച്ചേർത്തു.