മരണത്തെ മുഖാമുഖം കണ്ട നിമിഷത്തെക്കുറിച്ച് പങ്കുവച്ചു നടി രശ്മിക മന്ദാന. നടി തന്റെ ഇൻസ്റ്റഗ്രാം പോസ്റ്റിലൂടെയാണ് മുംബൈയില്‍ നിന്ന് ഹൈദരാബാദിലേക്കുള്ള യാത്രക്കിടെ ഉണ്ടായ ദുരനുഭവം പങ്കുവച്ചത്.
read also: വൈദ്യുതി ലൈനുകൾക്ക് സമീപം മുളന്തോട്ടി ഉപയോഗിക്കരുത്: മുന്നറിയിപ്പുമായി കെഎസ്ഇബി
മുംബൈയില്‍ നിന്ന് ഹൈദരാബാദിലേക്കുള്ള യാത്രക്കിടെയായിരുന്നു അപ്രതീക്ഷിത സംഭവം. ടേക്ക് ഓഫിന് പിന്നാലെ വിമാനം മുംബൈ വിമാനത്താവളത്തില്‍ തന്നെ തിരിച്ചിറക്കേണ്ടി വന്നു. പറന്നുയർന്ന് 30 മിനിട്ടിനിടെ സാങ്കേതിക തകരാറിനെ തുടർന്നാണ് വിമാനത്തിന് അടിയന്തര ലാൻഡിംഗ് നടത്തേണ്ടിവന്നത്. ആർക്കും അപകടമൊന്നുമുണ്ടായില്ലെങ്കിലും യാത്രക്കാർ ഭീതിയിലായി. 17ന് മുംബൈയില്‍ നിന്നുള്ള വിസ്താര ഫ്ലൈറ്റാണ് തിരിച്ചിറക്കിയത്. തുടർന്ന് യാത്രക്കാർക്ക് മറ്റൊരു വിമാനം ഏർപ്പെടുത്തി നല്‍കി. വിമാന കമ്പനി ഇതിനിടെ ലഘു ഭക്ഷണം അടക്കം നല്‍കിയ ശേഷമാണ് പാസഞ്ചേഴ്സിനെ യാത്രയാക്കിയത്.