ഞങ്ങള്‍ പിരിഞ്ഞു, വിവാഹമോചിതരാണ്, അതിലിപ്പോ എന്താണ്? ജിഷിൻ


കുടുംബ പ്രേക്ഷകരുടെ പ്രിയതാരദമ്പതികളാണ് ജിഷിന്‍ മോഹനും വരദയും. സോഷ്യൽ മീഡിയയിലും സജീവമായ ഇരുവരും കുറച്ച് നാള്‍ മുമ്പ് പിരിയുകയായിരുന്നു. വരദ ഇപ്പോള്‍ മകനൊപ്പമാണ് താമസിക്കുന്നത്. അതിനു പിന്നാലെ ഇവരുടെ ദാമ്പത്യത്തിൽ സംഭവിച്ചത് എന്താണെന്ന അന്വേഷണവുമായി ഗോസിപ് കോളങ്ങൾ ചർച്ച തുടങ്ങി. ഇപ്പോഴിതാ അത്തരം ചോദ്യങ്ങൾക്ക് മറുപടി നൽകിയിരിക്കുകയാണ് ജിഷിൻ.

read also: ഏക മകൾ ആൺസുഹൃത്തിനൊപ്പം പോയി, കൊല്ലത്ത് മനംനൊന്ത് മാതാപിതാക്കൾ ജീവനൊടുക്കി

മൂവി വേള്‍ഡ് മീഡിയയ്ക്ക് നല്‍കിയ അഭിമുഖത്തിൽ ജിഷിൻ പങ്കുവച്ചത് ഇങ്ങനെ, ‘ഞങ്ങളുടെ ജീവിതത്തില്‍ എന്താണ് ഉണ്ടായതെന്ന് ചികഞ്ഞു നോക്കേണ്ട ആവശ്യം ബാക്കിയുള്ളവര്‍ക്കില്ലല്ലോ. അറിഞ്ഞിട്ട് ഇപ്പോള്‍ എന്താക്കാനാണ്? എന്തെങ്കിലും പോസ്റ്റ് ഇട്ടാല്‍ ഇത് മറ്റേയാള്‍ പറഞ്ഞതിനുള്ള മറുപടിയാണോ എന്നൊക്കെ ചികഞ്ഞു നോക്കാന്‍ വേണ്ടി ഇറങ്ങിത്തിരിഞ്ഞിട്ടുള്ളവർ ഉണ്ട്. അവര്‍ കണ്ടുപിടിക്കാന്‍ ശ്രമം നടത്തുന്നുണ്ട്. മുമ്പൊരു അഭിമുഖത്തില്‍ ഞാന്‍ പറഞ്ഞിട്ടുണ്ട് ഡിവോഴ്‌സ് ആയാലും ഇല്ലെങ്കിലും എന്താണ്? ഇനിയിപ്പോള്‍ ഡിവോഴ്‌സ് ആയെന്ന് തന്നെ വെക്കുക. ഞാന്‍ സിംഗിളാണ്, ഫ്രീയാണ്, ആരെങ്കിലുമുണ്ടോ കല്യാണം കഴിക്കാന്‍ വേണ്ടി? എന്തിനാണ് ഇതൊക്കെ ചോദിക്കുന്നത്? എന്നായിരുന്നു ജിഷിന്റെ പ്രതികരണം. എന്തൊക്കെയാണെന്ന് ഒരുവിധപ്പെട്ട എല്ലാവര്‍ക്കും അറിയാം. ഞാന്‍ മുടിവെക്കേണ്ട കാര്യമൊന്നുമില്ല. ഞങ്ങള്‍ പിരിഞ്ഞു, ഞങ്ങള്‍ വിവാഹമോചിതരാണ്. അതിലിപ്പോ എന്താണ്? അത്രയേയുള്ളൂ. ക്ലാരിഫിക്കേഷന്‍ ലഭിച്ചല്ലോ ‘- ജിഷിന്‍ ചോദിക്കുന്നു.