‘സണ്ണി വെയിനിന്റെ ഭാര്യ എന്നറിയപ്പെടാൻ ആഗ്രഹിക്കുന്നില്ല’: പൊതുവേദിയില്‍ ഒന്നിച്ച്‌ വരാത്തതിനെക്കുറിച്ച് രഞ്ജിനി കുഞ്ചു


റിയാലിറ്റി ഷോയിലൂടെ ശ്രദ്ധേയയായും നർത്തകിയുമായ രഞ്ജിനി കുഞ്ചുവിനു ആരാധകർ ഏറെയാണ്. നടൻ സണ്ണി വെയ്‌നാണ് രഞ്ജിനിയുടെ ഭർത്താവ്. എന്നാല്‍ സണ്ണി വെയ്നൊപ്പം രഞ്ജിനി പൊതുവേദികളില്‍‌ പ്രത്യക്ഷപ്പെടാറില്ല. ഇപ്പോള്‍ അതിന്റെ കാരണം വ്യക്തമാക്കിയിരിക്കുകയാണ് താരം.

സണ്ണി വെയ്നിന്റെ ഭാര്യ എന്നതിനപ്പുറം ഡാൻസർ എന്ന നിലയില്‍ അറിയപ്പെടാനാണ് ആഗ്രഹിക്കുന്നത് എന്നാണ് രഞ്ജിനി പറഞ്ഞത്. ഒരുമിച്ച്‌ പരിപാടിയില്‍ പങ്കെടുക്കാൻ സാധിക്കാത്തതിന്റെ പ്രധാന കാരണം തിരക്കാണെന്നും ഒരു അഭിമുഖത്തിൽ താരം വ്യക്തമാക്കി.

read also: ബ്രിട്ടനിൽ 24 മണിക്കൂറിനിടെ മൂന്നു മലയാളികൾ മരിച്ചു: മൂവരും കാൻസർ ബാധിതർ

‘ഞങ്ങള്‍ രണ്ടാളും ഓടി നടന്ന ജോലി ചെയ്യുന്ന ആള്‍ക്കാരാണ്. സണ്ണി വെയ്നിന്റെ ഭാര്യ എന്ന ടാഗ്‍ലൈൻ എന്റെ കരിയറിനെ ബാധിക്കാതിരിക്കാൻ ഞാൻ ശ്രമിക്കാറുണ്ട്. അതാണ് അങ്ങനെയൊരു എക്സ്പോഷര്‍ കൊടുക്കാത്തത്. വിശേഷ അവസരങ്ങളിലൊക്കെ ഞാൻ ഒന്നിച്ചുള്ള പോസ്റ്റ് ഇടാറുണ്ട്. പരമാവധി ഞാൻ ഒഴിവാക്കുന്നതിന്റെ പ്രധാന കാരണം നേരത്തെ സൂചിപ്പിച്ചതു പോലെ കറങ്ങിത്തിരിച്ച്‌ ആ ടാ‍ഗ്‍ലൈനിലാണ് വരുക. തുടക്കത്തില്‍ അത്തരം കമന്റുകള്‍ ഒരുപാട് കേട്ടിരുന്നു. ഒന്നരവര്‍ഷമായിട്ട് അങ്ങനെ സംഭവം കേള്‍ക്കുന്നത് കുറവാണ് എന്ന് തോന്നുന്നു. ഞാൻ ഇങ്ങനെ കുറച്ചൊന്നു തടയുന്നതുകൊണ്ടാകാം.- രഞ്ജിനി  പറഞ്ഞു.

‘എന്റെ മാതാപിതാക്കള്‍ ആകാശവാണി ആര്‍ടിസ്റ്റുകളാണ്. അമ്മ ടി എച്ച്‌ ലളിത വയലനിസ്റ്റ് എന്ന നിലയിലാണ്. ഒരിക്കലും എൻ ഹരിയുടെ ഭാര്യയായിട്ടല്ല അറിയിപ്പെടുന്നത്, തിരിച്ചും അങ്ങനെ അല്ല. എന്റെ അച്ഛനും അമ്മയും അവരവരുടെ വ്യക്തിത്വമുള്ളവരാണ്. അതു കണ്ടിട്ടാണ് ഞാൻ വളര്‍ന്നതാണ്. എന്റെ എഡന്റിറ്റി വേണമെന്ന് നിര്‍ബന്ധമാണ്. സണ്ണി വെയ്നും വലിയ പിന്തുണ നല്‍കാറുണ്ട്. – രഞ്ജിനി വ്യക്തമാക്കി.