’25 ലക്ഷത്തിനാണ് തൃഷ ഒരു രാഷ്ട്രീയക്കാരൻ്റെ കൂടെ കിടന്നത്!’: രാഷ്ട്രീയ നേതാവിന്റെ വിവാദ പരാമർശം, പുകഞ്ഞ് തമിഴകം
ചെന്നൈ: തമിഴ് നടൻ മൻസൂർ അലി ഖാൻ തൃഷ കൃഷ്ണനെതിരെ അപകീർത്തികരമായ പരാമർശം നടത്തി മാസങ്ങൾക്ക് ശേഷം, നടി വീണ്ടും സമാനമായ സംഭവത്തിന് ഇരയായി. എഐഎഡിഎംകെ മുൻ നേതാവ് എവി രാജു അടുത്തിടെ തമിഴ് നടിക്കെതിരെ ചില അപകീർത്തികരമായ പരാമർശങ്ങൾ നടത്തിയിരുന്നു. 25 ലക്ഷം രൂപയ്ക്ക് ഒരു രാഷ്ട്രീയക്കാരൻ്റെ കൂടെ തൃഷ കിടന്നുവെന്നാണ് ഇയാൾ ആരോപിച്ചത്. ഇയാൾക്കെതിരെ നിയമനടപടി സ്വീകരിക്കുകയാണ് തൃഷ.
അയാളുടെ നിന്ദ്യവും അശ്ലീലവുമായ പരാമർശത്തിന് ശേഷം, താൻ നിയമനടപടി സ്വീകരിക്കുകയാണെന്ന് നടി പങ്കിടുകയും വക്കീൽ നോട്ടീസിൻ്റെ ഒരു ചിത്രം തന്റെ സോഷ്യൽ മീഡിയ അക്കൗണ്ടിൽ പോസ്റ്റ് ചെയ്യുകയും ചെയ്തു. ശ്രദ്ധ നേടുന്നതിനായി ഏത് തലത്തിലേക്കും തരാം താഴ്ന്ന ജീവിതങ്ങളെയും നിന്ദ്യരായ മനുഷ്യരെയും ആവർത്തിച്ച് കാണുന്നത് വെറുപ്പുളവാക്കുന്നതാണെന്ന് തൃഷ പറയുന്നു.
തൃഷയ്‌ക്കെതിരെ അപകീർത്തികരമായ പരാമർശങ്ങൾ നടത്തിയതിന് മുൻ എഐഎഡിഎംകെ നേതാവ് എവി രാജുവിനെതിരെ വ്യാപക വിമർശനങ്ങൾ ഉയർന്നിരുന്നു. എ.വി രാജുവിനെതിരെ പരാതി നൽകുമെന്ന് തൃഷ നേരത്തെ പ്രതികരിച്ചിരുന്നു. ഇപ്പോഴിതാ സംഭവത്തിൽ രാജുവിനെതിരെ മാനനഷ്ട കേസ് ഫയൽ ചെയ്തിരിക്കുകയാണ് തൃഷ. തന്നോട് മാപ്പ് പറയണമെന്നും തൃഷ ആവശ്യപ്പെടുന്നുണ്ട്.
തന്നെ സംബന്ധിച്ച അഭിപ്രായങ്ങളും റിപ്പോർട്ടുകളും വീഡിയോകളും ഇന്റർനെറ്റിൽ നിന്ന് നീക്കം ചെയ്യണമെന്നും, പൊതുവേദിയിൽ സമാനമായ പരാമർശങ്ങളിലൂടെ തന്റെ പ്രതിച്ഛായ കൂടുതൽ നശിപ്പിക്കരുതെന്നും തൃഷ നോട്ടീസിലൂടെ ആവശ്യപ്പെട്ടു. നോട്ടീസ് ലഭിച്ച് 24 മണിക്കൂറിനുള്ളിൽ എവി രാജു തന്നോട് നിരുപാധികം മാപ്പ് പറയണമെന്നും നോട്ടീസിലുണ്ട്. അഞ്ചു ലക്ഷത്തിലധികം സർക്കുലേഷനുള്ള പ്രമുഖ തമിഴ്, ഇംഗ്ലീഷ് പത്രത്തിലായിരിക്കണം മാപ്പപേക്ഷ പ്രസിദ്ധീകരിക്കേണ്ടത്. യുട്യൂബിൽ മാപ്പ് പറയുന്ന വീഡിയോ റിലീസ് ചെയ്യണമെന്നും തൃഷ ആവശ്യപ്പെട്ടു.
നോട്ടീസിലെ ആവശ്യങ്ങൾ പാലിക്കാത്ത പക്ഷം സിവിൽ, ക്രിമിനൽ നടപടികളുമായി മുന്നോട്ടുപോകുമെന്നും തൃഷ വ്യക്തമാക്കി. മുൻ എഐഎഡിഎംകെ നേതാവ് എവി രാജു അടുത്തിടെ ഒരു മാധ്യമത്തിന് നൽകിയ അഭിമുഖത്തിലാണ് തൃഷയ്ക്കെതിരെ അപകീർത്തികരമായ പരാമർശങ്ങൾ നടത്തിയത്. രാജുവിന്റെ ആരോപണത്തിന് ആരാധകരിൽ നിന്നും സിനിമാ പ്രവർത്തകരിൽ നിന്നും കടുത്ത പ്രതികരണമാണ് ലഭിച്ചത്. ചെന്നൈ കൂവത്തൂരിലെ ബീച്ച് സൈഡ് റിസോർട്ടിൽ തങ്ങളുടെ എംഎൽഎമാരെ ഒരുമിച്ച് നിർത്താനുള്ള എഐഎഡിഎംകെയുടെ ശ്രമങ്ങളുമായി ഭാഗമായി ഒരു എംഎൽഎ ആവശ്യപ്പെട്ട പ്രകാരം തൃഷയെ റിസോർട്ടിൽ എത്തിച്ചു എന്നായിരുന്നു എവി രാജുവിന്റെ പരാമർശം.