‘ഖാലിദ് റഹ്മാനെ അറിയാത്ത താനൊക്കെ എവിടത്തെ സിനിമാ നിരൂപകൻ ആണെടോ? അശ്വന്ത് കോക്കിനും ഉണ്ണിക്കുമെതിരെ വിമർശനം


മികച്ച പ്രേക്ഷക പ്രതികരണം നേടുകയാണ് മഞ്ഞുമ്മല്‍ ബോയ്സ് എന്ന ചിത്രം. ഇപ്പോഴിതാ ചിത്രത്തിന്റെ പേരില്‍ സിനിമാ നിരൂപകരായ ഉണ്ണിയ്ക്കും അശ്വന്ത് കോക്കിനുമെതിരെ വലിയ രീതിയിലുള്ള വിമർശനങ്ങളാണ് വന്നുകൊണ്ടിരിക്കുന്നത്.

സംവിധായകൻ ഖാലിദ് റഹ്മാൻ മഞ്ഞുമ്മല്‍ ബോയ്സില്‍ ഒരു സുപ്രധാന വേഷം ചെയ്യുന്നുണ്ട്. ചിത്രത്തിന്റെ നിരൂപണം പങ്കുവച്ച ഉണ്ണിയും അശ്വന്ത് കോക്കും സംവിധായകൻ ഖാലിദ് റഹ്മാനെക്കുറിച്ച് ഒന്നും പറയാത്തത് ചൂണ്ടിക്കാട്ടിയാണ് വിമർശനം. ഇത്രയും പ്രശസ്തനായ ഒരു സംവിധായകനെ അറിയാത്ത നിങ്ങളൊക്കെ എവിടുത്തെ റിവ്യൂവേഴ്സ് ആണെന്നാണ് സോഷ്യല്‍ മീഡിയ ചോദിക്കുന്നത്.

read also: ചെറിയ തലവേദനയ്ക്ക് പോലും പാരസെറ്റാമോൾ കഴിക്കുന്നവരാണോ നിങ്ങൾ? കരളിന് ദോഷമോ?

ഖാലിദ് റഹ്‌മാന്റെ കുടുംബത്തിലെ എല്ലാവരും സിനിമാമേഖലയില്‍ ഉളളവരാണെന്നാണ് മറ്റൊരു കൗതുകകരമായ വസ്തുത. മറിമായം എന്ന ടെലിവിഷന്‍ പരിപാടിയിലെ സുമേഷേട്ടന്‍ എന്ന കഥാപാത്രത്തിലൂടെ പ്രശസ്തനായ വി.പി ഖാലിദ് ആണ് റഹ്‌മാന്റെ പിതാവ്. ഛായാഗ്രഹകരായ ഷൈജു ഖാലിദും ജിംഷി ഖാലിദും സഹോദരങ്ങളാണ്.