ചന്ദനക്കുട നേര്‍ച്ചയ്ക്കെത്തി എആര്‍ റഹ്മാൻ: ആരാധകര്‍ വളഞ്ഞതോടെ ഓട്ടോയില്‍ കയറി രക്ഷപ്പെട്ട് താരം


ചെന്നൈ: അണ്ണാശാല ഹസ്രത്ത് സയ്യിദ് മൂസ ഷാ ഖാദിരി ദർഗയിലെ ചന്ദനക്കുട നേർച്ചയില്‍ പങ്കെടുക്കാനെത്തി എആര്‍ റഹ്മാൻ. ആരാധകർ തടിച്ചുകൂടിയതോടെ ഓട്ടോയില്‍ കയറി രക്ഷപ്പെട്ട് താരം.

read also: കാഡ്ബറി ഡയറി മില്‍ക്കില്‍ പുഴുക്കള്‍: വിമർശനം

‌മാസ്ക് ധരിച്ചാണ് റഹ്മാൻ നേർച്ചയില്‍ പങ്കെടുക്കാൻ എത്തിയത്. പ്രാർഥനകള്‍ നടത്തിയ ശേഷം റഹ്മാൻ പുറത്തിറങ്ങുന്നതും കാത്ത് വൻ ജനക്കൂട്ടമാണ് ദർഗയ്ക്കു പുറത്തുണ്ടായിരുന്നത്. ആരാധകർക്കിടയിലൂടെ സ്വന്തം കാറിനടുത്ത് എത്താൻ ബുദ്ധിമുട്ടായതിനാല്‍ താരം ഓട്ടോയിൽ കയറുകയായിരുന്നു. റഹ്മാൻ കയറിയ ഓട്ടോയെ നിരവധി പേർ പിന്തുടരുകയും ചെയ്തു.