ഗായകൻ വിജയ് യേശുദാസിനു ആരാധകർ ഏറെയാണ്. അഭിനയത്തിലും മികച്ച വിജയം നേടിയ വിജയുടെ സ്വാകാര്യ ജീവിതം വാർത്തകളിൽ നിറഞ്ഞിരുന്നു. എന്നാൽ, ഇപ്പോൾ സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടുന്നത് താരത്തിന്റെ പുതിയ പോസ്റ്റാണ്.
‘മാര്‍ച്ച് മാസത്തിലാണ് ഒരുപാട് സംഭവങ്ങള്‍ ഉണ്ടായത്. വിശ്വാസം..’ എന്നാണ് വിജയ് യേശുദാസ് പങ്കുവെച്ച പോസ്റ്റിലൂടെ പറയുന്നത്. ഇതുകൊണ്ട് താരം ഉദ്ദേശിച്ചത് എന്താണെന്നാണ് ആരാധകര്‍ ചോദിക്കുന്നത്. ഭാര്യയുമായി അകന്നത് അടക്കമുള്ള സംഭവങ്ങളായിരിക്കും അദ്ദേഹം പറയാന്‍ ഉദ്ദേശിച്ചതെന്ന് തരത്തില്‍ കമന്റുകള്‍ വന്ന് തുടങ്ങി. ഇതിന് പിന്നാലെ വേറെ നിരവധി എഴുത്തുകളായിട്ടാണ് താരം എത്തിയിരിക്കുന്നത്.
read also: സംസ്ഥാനത്ത് ആറ് ജില്ലകളിൽ ഉയർന്ന താപനിലയ്ക്ക് സാധ്യത: മുന്നറിയിപ്പുമായി കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം
‘പ്രതികരിക്കാതെ ഇരിക്കുന്നതാണ് പലയിടത്തും നല്ലത്. ആളുകളോടോ ചില സാഹചര്യങ്ങളിലോ എന്താണെങ്കിലും ദേഷ്യപ്പെടരുത്. നമ്മുടെ പ്രതികരണമില്ലാതെ ഇതിന് രണ്ടിനും ശക്തിയുണ്ടാവില്ല. ഈ വാക്കുകള്‍ മനസിലാക്കിയാല്‍ നമ്മുടെ ജീവിതത്തില്‍ ഒരുപാട് മാറ്റങ്ങള്‍ വരുത്താന്‍ സാധിക്കുമെന്നും’ വിജയ് പറയുന്നു.
‘എങ്ങനെ ക്ഷമ പറയണം, എങ്ങനെ സംസാരിക്കണം, സത്യസന്ധരായിരിക്കണം, മറ്റൊരാളെ കുറ്റപ്പെടുത്താതെ ഉത്തരവാദിത്തം മനസിലാക്കുകയൊക്കെ ചെയ്തില്ലെങ്കില്‍ നമ്മള്‍ തീരെ വളര്‍ന്നിട്ടില്ലെന്ന് മനസിലാക്കുകയാണ് വേണ്ടത്. കഴിഞ്ഞ കാര്യങ്ങള്‍ പുറകിലേക്ക് പോയി മാറ്റം വരുത്താന്‍ നമുക്ക് സാധിക്കില്ല. എന്നാല്‍ നമ്മള്‍ എവിടെയാണോ അവിടം തൊട്ട് നമുക്ക് അവസാനം വരെ മാറ്റം വരുത്താന്‍ സാധിച്ചേക്കും…’ എന്നിങ്ങനെ വിമര്‍ശാനത്മകമായിട്ടുള്ള എഴുത്തുകളും വിജയ് യേശുദാസ് പങ്കുവെച്ചു.