തെന്നിന്ത്യൻ താരസുന്ദരി വരലക്ഷ്മി ശരത് കുമാർ വിവാഹിതയാവുന്നു. ശരത്കുമാറിന്റെ ഭാര്യയും നടിയുമായ രാധിക ശരത്കുമാർ ആണ് സോഷ്യല്‍ മീഡിയയിലൂടെ സന്തോഷവാർത്ത പങ്കുവച്ചത്. നിക്കോളായ് സച്ച്‌ദേവ് ആണ് പ്രതിശ്രുത വരൻ.
read also: ചൈനയില്‍ നിന്ന് കറാച്ചിയിലേക്ക് പോവുകയായിരുന്ന ചരക്കുകപ്പല്‍ മുംബൈയില്‍ ഇന്ത്യന്‍ സുരക്ഷാ ഏജന്‍സികള്‍ പിടിച്ചെടുത്തു
വെള്ളിയാഴ്ച മുംബൈയില്‍ വച്ച് അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രമടങ്ങുന്ന ചടങ്ങിലായിരുന്നു ഇരുവരുടേയും വിവാഹനിശ്ചയം നടന്നത്. 14 വർഷമായി വരലക്ഷ്മിയും നിക്കോളായ് സച്ച്‌ദേവും സൗഹൃദത്തിലായിരുന്നു. ഈ വർഷം തന്നെ വിവാഹം ഉണ്ടാകുമെന്നാണ് പുറത്തുവിട്ട പത്രക്കുറിപ്പില്‍ വ്യക്തമാക്കുന്നത്. ഗാല്ലറിസ്റ്റാണ് നിക്കോളായ്.