ലോക്‌സഭാ ഇലക്ഷന്റെ ചൂടിലേക്ക് മാറിയിരിക്കുകയാണ് കേരളം. തൃശൂരിൽ വിജയം നേടുമെന്ന ശുഭ പ്രതീക്ഷയിലാണ് നടൻ സുരേഷ് ഗോപി. ഇത്തവണ സുരേഷ് ഗോപിയ്ക്ക് വിജയം സുനിശ്ചിതമെന്നു നടൻ ഷമ്മി തിലകൻ.
READ ALSO: കാര്‍ കഴുകാനും ചെടി നനയ്ക്കാനും വെള്ളമെടുക്കരുത്: വന്‍തുക പിഴ!! പുതിയ നിർദ്ദേശവുമായി സർക്കാർ
‘ജീവിതത്തിൽ വാക്ക് പാലിക്കുന്ന വ്യക്തിയാണ് സൂപ്പർസ്റ്റാർ. അപൂർവ്വം സൂപ്പർ സ്റ്റാറുകളേ നമ്മൾക്കുള്ളു. സുരേഷ് ഗോപി അത്തരമൊരു മനുഷ്യനാണ്. നല്ല കാര്യങ്ങൾ ചെയ്യാൻ ഉത്സാഹിക്കുന്ന മനുഷ്യൻ. അദ്ദേഹം ഈ തെരഞ്ഞെടുപ്പിൽ ഗംഭീര വിജയം നേടുക തന്നെ ചെയ്യും.. സുരേഷ് ഗോപിയെപ്പോലെയുള്ളവരെയാണ് ഈ നാടിന് ആവശ്യം.’- എന്ന് ഷമ്മി തിലകൻ ചൂണ്ടിക്കാട്ടി.