വടകരയിലെ വലതുപക്ഷ വോട്ടുകൾ ഇടതുപക്ഷത്തേക്കും തൃശൂരിലെ ഇടതുപക്ഷ വോട്ടുകൾ വലതുപക്ഷത്തേക്കും മാറിമാറിയും: ഹരീഷ്‌ പേരടി


ലോക്‌സഭ തെരഞ്ഞെടുപ്പിന്റെ ചൂടിലേക്ക് മാറിയിരിക്കുകയാണ് സംസ്ഥാനങ്ങൾ. പല പാർട്ടികളും തങ്ങളുടെ സ്ഥാനാർത്ഥികളുടെ വിജയത്തിനായി പ്രചരണം ശക്തമാക്കുകയാണ്. ഇപ്പോഴിതാ വടകരയിൽ വലതുപക്ഷ വോട്ടുകൾ ഇടതുപക്ഷത്തേക്കും തൃശൂരിലെ ഇടതുപക്ഷ വോട്ടുകൾ വലതുപക്ഷത്തേക്കും മാറി മറിയാനുള്ള ധാരണ ശക്തമായി എന്ന് തോന്നുന്നുവെന്ന് നടൻ ഹരീഷ് പേരടി.  സോഷ്യൽ
മീഡിയ പോസ്റ്റിലൂടെയായിരുന്നു ഹരീഷ് പേരടിയുടെ പ്രതികരണം.

READ ALSO: ജീവിതത്തിൽ വാക്ക് പാലിക്കുന്ന വ്യക്തി, സുരേഷ് ഗോപിക്ക് വിജയം സുനിശ്ചിതം : ഷമ്മി തിലകൻ

കുറിപ്പ് പൂർണ്ണ രൂപം,

വടകരയിലെ വലതുപക്ഷ വോട്ടുകൾ ഇടതുപക്ഷത്തേക്കും തൃശൂരിലെ ഇടതുപക്ഷ വോട്ടുകൾ വലതുപക്ഷത്തേക്കും മാറി മറിയാനുള്ള ധാരണ ശക്തമായി എന്ന് തോന്നുന്നത് എനിക്ക് മാത്രമാണോ…വടകരയിലെ രണ്ട് MLA മാരിൽ ആരും തോറ്റാലും ജയിച്ച MLA യുടെ മണ്ഡലത്തിൽ ഒരു നിയമസഭാ തിരഞ്ഞെടുപ്പ് നടക്കും..ലോകസഭയിൽ തോറ്റ പാർട്ടി നിയമസഭയിൽ ജയിക്കും.ലോകസഭയിൽ തോറ്റ MLA ക്ക് തൽസ്ഥാനം നഷ്ടപ്പെടുകയുമില്ല…വോട്ടർമാരെ തോൽപ്പിക്കുന്ന രാഷ്ട്രീയ ബുദ്ധിയെ തോൽപ്പിക്കാനുള്ള കരുത്ത് രാഷ്ട്രീയ കേരളത്തിനുണ്ടാവട്ടെ…🙏🙏🙏❤️❤️❤️