തിരുപ്പതി തിരുമാല ക്ഷേത്ര ദർശനം നടത്തി നടൻ മോഹൻലാൽ


സുഹൃത്തുക്കൾക്കൊപ്പം തിരുപ്പതി തിരുമാല ക്ഷേത്ര ദർശനം നടത്തി നടൻ മോഹൻലാൽ. ഇന്ന് രാവിലെ ആയിരുന്നു സന്ദർശനം. തന്റെ കരിയറിലെ 360മത്തെ സിനിമ പ്രഖ്യാപിച്ചതിന് പിന്നാലെയാണ് മോഹൻലാൽ ക്ഷേത്ര ദർശനം നടത്തിയിരിക്കുന്നത്.

ക്ഷേത്ര ദർശനം കഴിഞ്ഞെത്തിയ താരത്തോട് അടുത്ത തെലുങ്ക് പടത്തെ കുറിച്ച് മാധ്യമ പ്രവർത്തകർ ചോദിക്കുമ്പോൾ ‘തെലുങ്കു ഫിലിം ഇരിക്ക്. വൈകാതെ അതേപറ്റിയുള്ള കാര്യങ്ങളെ കുറിച്ച് സംസാരിക്കാം’, എന്നാണ് മോഹൻലാലിന്റെ മറുപടി. താരം ക്ഷേത്ര ദർശനം നടത്തുന്നതിന്റെ വീഡിയോ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുകയാണ്.

read also: ആഗോളതലത്തിൽ മുന്നൂറുകോടിയിലേറെ ജനങ്ങൾ നാഡീസംബന്ധമായ തകരാറുകളാൽ വലയുന്നു: പഠന റിപ്പോർട്ടുമായി ലോകാരോഗ്യ സംഘടന

തെലുങ്കിൽ പ്രഭാസ്, ശിവരാജ് കുമാര്‍ എന്നിവർക്കൊപ്പം കണ്ണപ്പ എന്ന ചിത്രം മോഹൻലാലിന്റേതായി പ്രഖ്യാപിച്ചിട്ടുണ്ട്. വിഷ്ണു മഞ്ചുവാണ് കണ്ണപ്പയിലെ നായകൻ.