‘ആ ദൃശ്യം എന്നെ ഉലച്ചു’; പെട്രോള്‍ പമ്പ് ജീവനക്കാരന് ബൈക്ക് സമ്മാനിച്ച് നടന്‍, കയ്യടിച്ച് സോഷ്യൽ മീഡിയ
ചെന്നൈ: വര്‍ഷങ്ങളായി ബൈക്കില്ലാതെ ബുദ്ധിമുട്ടിയ പെട്രോള്‍ പമ്പ് ജീവനക്കാരന് സര്‍പ്രൈസ് സമ്മാനവുമായി തമിഴ് നടന്‍ കെപിവൈ ബാല. സാമ്പത്തികമായി പ്രയാസം അനുഭവിക്കുന്ന യുവാവിന് ബൈക്ക് സമ്മാനമായി നല്‍കിയതിന്റെ വീഡിയോ നടന്‍ ഇന്‍സ്റ്റഗ്രാമില്‍ പങ്കുവച്ചു.
read also: കാറിനെ ‘ഹെലികോപ്റ്ററാക്കി’ സഹോദരങ്ങൾ: കയ്യോടെ പൊക്കി പൊലീസ്
ഇന്‍സ്റ്റഗ്രാമില്‍ യാദൃച്ഛികമായാണ് താന്‍ ആ യുവാവിന്റെ വീഡിയോ കണ്ടതെന്ന് ബാല പറയുന്നു. ‘ബൈക്ക് ഇല്ലാത്തതിന്റെ ബുദ്ധിമുട്ട് യുവാവ് പറഞ്ഞതുകേട്ടപ്പോള്‍ തനിക്ക് വികാരങ്ങളെ നിയന്ത്രിക്കാനായില്ല. അയാള്‍ക്ക് ബൈക്ക് വാങ്ങാന്‍ കഴിയില്ലെങ്കിലും തനിക്ക് ഒരു ബൈക്ക് അയാള്‍ക്ക് സമ്മാനമായി നല്‍കാന്‍ കഴിയില്ലേയെന്ന് ആലോചിച്ചു. തുടര്‍ന്നാണ് യുവാവിന് സമ്മാനമായി ബൈക്ക് വാങ്ങി നല്‍കിയത്’- ബാല പറഞ്ഞു.