ഭിത്തിയിൽ ചുണ്ട് ഉരച്ചു, 100 പവൻ കൊടുക്കാത്തത് കൊണ്ട് വിവാഹം മുടങ്ങി: സത്യവസ്ഥ വെളിപ്പെടുത്തി ജാസ്മിൻ
സോഷ്യല്‍ മീഡിയ ഇന്‍ഫ്‌ളൂവന്‍സറായ ജാസ്മിന്‍ ജാഫര്‍ ബിഗ് ബോസിലൂടെ ശ്രദ്ധേനേടുകയാണ്. നിശ്ചയം വരെ കഴിഞ്ഞ ജാസ്മിന്റെ വിവാഹം മുടങ്ങി പോയിരുന്നു. ഇതിനെ പറ്റി കൗമുദി മൂവീസിന് മുന്‍പ് നല്‍കിയ അഭിമുഖത്തില്‍ ജാസ്മിന്‍ തുറന്ന് സംസാരിക്കുകയും ചെയ്തിരുന്നു. ഈ വീഡിയോ ഇപ്പോള്‍ വീണ്ടും പ്രചരിക്കുകയാണ്. കല്യാണം മുടങ്ങിയതിനെ പറ്റി പ്രചരിച്ച കഥകളിലെ സത്യാവസ്ഥ എന്താണെന്നും ജാസ്മിൻ വ്യക്തമാക്കുന്നു.
read also: ദാവൂദ് ഇബ്രാഹിമിനെ പുകഴ്ത്തി പാകിസ്ഥാന്‍ ക്രിക്കറ്റ് താരം ജാവേദ് മിയാന്‍ദാദ്
താരത്തിന്റെ വാക്കുകൾ ഇങ്ങനെ,
സമൂഹമാധ്യമങ്ങളില്‍ വൈറലായ മൂക്കില്‍ ഫെവികോള്‍ ഒഴിച്ച് വലിച്ച് കളയുന്നൊരു ഹാക്ക് കണ്ടിട്ട് ഞാനും ചെയ്തിരുന്നു. അത് വളരെ നല്ലൊരു അനുഭവമാണ്. ശരിക്കും അങ്ങനെ ചെയ്തിട്ട് പണി കിട്ടി. മൂക്ക് പുകയും, അതുകൊണ്ട് ചെയ്യരുതെന്ന് ഞാന്‍ പറഞ്ഞിരുന്നു. പക്ഷേ ആരോക്കെയോ അത് ചെയ്തിട്ടുണ്ട്. പിന്നെ ചുണ്ടില്‍ മൈലാഞ്ചി ഇട്ടിരുന്നു. അടുത്തിടെയും പിന്നെ വര്‍ഷങ്ങള്‍ക്ക് മുന്‍പും ഞാനിത് ചെയ്ത് നോക്കിയിരുന്നു. പത്താം ക്ലാസിലൊക്കെ പഠിക്കുമ്പോഴാണ് ആദ്യമങ്ങനെ ചെയ്യുന്നത്. എന്നിട്ടത് ചുണ്ടില്‍ നിന്നും പോയില്ല. ആ സമയത്ത് വീടിന്റെ പണി കഴിഞ്ഞ് വരുന്നേയുള്ളു. ചുവരൊന്നും തേച്ചിട്ടില്ല. ആ ഭിത്തിയില്‍ കൊണ്ട് പോയി ഞാനെന്റെ ചുണ്ടുരച്ചു.
ജീവിതത്തില്‍ ഏറ്റവും വേദന നിറഞ്ഞ കാര്യം പിതാവിന് ഹാര്‍ട്ട് അറ്റാക്ക് വന്നതാണ്. അപ്പോഴൊന്നും കുഴപ്പമില്ലായിരുന്നു. എന്നാല്‍ അനിയനെ നോക്കണമെന്ന് എന്നോട് പറഞ്ഞപ്പോള്‍ വല്ലാത്തൊരു വിഷമമായി. ഇനി സന്തോഷം നിറഞ്ഞ കാര്യത്തെ പറ്റി ചോദിക്കുകയാണെങ്കില്‍ അത് വിവാഹനിശ്ചയമായിരുന്നു. അതെനിക്ക് ഭയങ്കര സന്തോഷം നല്‍കിയ നിമിഷമാണ്. ഞങ്ങള്‍ നല്ല സുഹൃത്തുക്കളായിരുന്നു. കല്യാണം കഴിക്കുമെന്ന് ഒരിക്കലും കരുതിയിരുന്നില്ല. ആര്‍ക്കും അതിനോട് താല്‍പര്യമില്ലായിരുന്നു. ഞങ്ങള്‍ക്കും കെട്ടുമെന്ന പ്രതീക്ഷ പോലുമില്ല. പക്ഷേ വിവാഹനിശ്ചയം നടത്തിയത് വലിയ കാര്യമായി.
എന്നെ മാനേജ് ചെയ്യുക എന്നത് വലിയ ടാസ്‌കാണ്. അഹങ്കാരിയാണെന്നല്ല, ഭയങ്കരമായിട്ടുള്ള വാശിയുണ്ട്. തൊട്ടതിനും പിടിച്ചതിനുമൊക്കെ ഞാന്‍ വാശി ഉണ്ടാക്കും. ഞാന്‍ പിടിച്ച മുയലിന് നാലല്ല, നാനൂറ്റിയമ്പത് കൊമ്പ് എന്ന ചിന്തയാണ്. ഞാന്‍ ഉദ്ദേശിച്ച കാര്യം നടത്തി തരിക എന്നല്ലാതെ വേറെ വഴിയില്ല. പുള്ളിക്കാരനും അതാണ് ചെയ്യുന്നത്. ഞാനെന്ത് പറഞ്ഞാലും ശരി ചിന്നുവെന്ന് പറയും. വേറെ ആരെങ്കിലുമാണെങ്കില്‍ എന്നെ കാലില്‍ പിടിച്ച് നിലത്തടിച്ചേനെ. ഞങ്ങളുടെ കല്യാണം മുടങ്ങി പോയി. ഇതിനെ പറ്റി നാട്ടുകാര്‍ സംസാരിക്കുന്ന ഒരു വോയിസ് എനിക്ക് കിട്ടിയിരുന്നു. ‘ജാസ്മിന്റെ കല്യാണം മുടങ്ങി പോയി. നൂറ് പവന്‍ കൊടുക്കാനില്ലെന്ന് പറഞ്ഞിട്ടാണ് മുടങ്ങിയത്. അതറിഞ്ഞ് വാപ്പയ്ക്ക് ഹാര്‍ട്ട് അറ്റാക്ക് വന്നു.’ എന്നൊക്കെയാണ് പലരും പറഞ്ഞ് നടക്കുന്നത്. നമ്മള്‍ മനസില്‍ വിചാരിക്കാത്ത കാര്യങ്ങളാണ് പറയപ്പെടുന്നത്.
സ്ത്രീധനം കൊടുത്ത് കെട്ടണമെന്നതിനെ പറ്റി എനിക്ക് യാതൊരു അഭിപ്രായവുമില്ല. ചിലര്‍ ഇരുപത് പവനേ കിട്ടിയിട്ടുള്ളു, നൂറ് പവന്‍ കിട്ടിയില്ല എന്നൊക്കെ പറയുന്നത് കേള്‍ക്കാം. ഒരു പവന്‍ എങ്ങനെ ഉണ്ടാക്കുമെന്ന് ഓര്‍ക്കുമ്ബോള്‍ നമുക്കൊക്കെ ടെന്‍ഷാണ്. പിന്നെ അവരുടെ മക്കളെ കെട്ടിക്കുമ്പോള്‍ ഇതൊന്നും പാടില്ല. വാങ്ങുന്നതിന് കുഴപ്പമില്ല.- ജാസ്മിൻ പറഞ്ഞു