പ്രധാനമന്ത്രി മോദി നല്ലൊരു വ്യക്തി, 14 വര്‍ഷത്തിനു ശേഷം വീണ്ടും രാഷ്ട്രീയത്തിലേക്ക് നടന്‍ ഗോവിന്ദ


മുംബൈ: 14 വര്‍ഷത്തിനു ശേഷം വീണ്ടും രാഷ്ട്രീയത്തിലിറങ്ങി ബോളിവുഡ് നടന്‍ ഗോവിന്ദ. മഹാരാഷ്ട്ര മുഖ്യമന്ത്രി ഏക്‌നാഥ് ഷിന്‍ഡെയുടെ ശിവസേനയിലാണ് ഗോവിന്ദ അംഗത്വമെടുത്തത്. ലോകസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായാണ് താരത്തിന്റെ രാഷ്ട്രീയപ്രവേശനം.

മുംബൈ നോര്‍ത്ത് വെസ്റ്റ് ലോക്‌സഭാ മണ്ഡലത്തില്‍നിന്നും ഗോവിന്ദ ജനവിധി തേടുമെന്നും റിപ്പോർട്ട്. 14 വര്‍ഷത്തെ വനവാസത്തിനു ശേഷം താന്‍ തിരിച്ചെത്തി എന്നാണ് അംഗത്വം സ്വീകരിച്ച ശേഷം അദ്ദേഹം പറഞ്ഞത്.

read also: സംസ്ഥാനത്ത് വൈദ്യുത ഉപഭോഗം സര്‍വകാല റെക്കോര്‍ഡിലേയ്ക്ക് : ഉപഭോഗം നിയന്ത്രിക്കണമെന്ന് വൈദ്യുതി വകുപ്പ് മന്ത്രി

‘പ്രധാനമന്ത്രി മോദി നല്ലൊരു വ്യക്തിയാണെന്ന് ഞാന്‍ എപ്പോഴും പറയുന്ന കാര്യമാണ്. കഴിഞ്ഞ രണ്ട് വര്‍ഷമായി മഹാരാഷ്ട്രയിലും നമ്മള്‍ അതേ രീതിയിലുള്ള പുരോഗതിയാണ് കാണുന്നത്. സംസ്ഥാനത്തെ മനോഹരമാക്കുന്നതിനും കലാ സാംസ്‌കാരിക രംഗത്തിന്റെ പുരോൃഗതിക്കും ഞങ്ങള്‍ പ്രവര്‍ത്തിക്കും’.- ഗോവിന്ദ പറഞ്ഞു.