രമേശ്കുമാർ കോറമംഗലം രചനയും സംവിധാനവും നിർവ്വഹിച്ച് പുണർതം ആർട്സിൻ്റെ ബാനറിൽ നിർമ്മിച്ച “മായമ്മ” റിലീസിംഗിന് തയ്യാറാകുന്നു. നാവോറ് പാട്ടിന്റേയും പുള്ളൂവൻ പാട്ടിന്റേയും അഷ്ടനാഗക്കളം മായ്ക്കലിന്റേയും പശ്ചാത്തലത്തിൽ ഒരു പുള്ളുവത്തിയും നമ്പൂതിരിയും തമ്മിലുള്ള പ്രണയത്തിന്റേയും തുടർന്ന് പുള്ളുവത്തി നേരിടേണ്ടി വരുന്ന ദുരന്തങ്ങളുടേയും സ്ത്രീത്വത്തിനും അഭിമാനത്തിനും വേണ്ടി പുള്ളൂവത്തി നടത്തുന്ന പോരാട്ടത്തിന്റേയും കഥ പറയുന്ന മായമ്മയിൽ മായമ്മയായി അങ്കിത വിനോദും നമ്പൂതിരി യുവാവായി അരുൺ ഉണ്ണിയും വേഷമിടുന്നു.
read also: യുവാവിനെ വെട്ടിക്കൊലപ്പെടുത്തിയ സംഭവം: 4 പേര്‍ അറസ്റ്റില്‍
വിജിതമ്പി, ചേർത്തല ജയൻ, കൃഷ്ണപ്രസാദ്, പൂജപ്പുര രാധാകൃഷ്ണൻ, ബിജു കലാവേദി, പി ജെ രാധാകൃഷ്ണൻ, ഇന്ദുലേഖ, കെ പി എസി ലീലാമണി, സീതാലക്ഷ്മി, രാഖി മനോജ്, ആതിര, മാസ്റ്റർ അമൽപോൾ, ബേബി അഭിസ്ത, ബേബി അനന്യ, തുടങ്ങി ഒരു വലിയ താരനിര തന്നെ ഇതിൽ വേഷമിടുന്നുണ്ട്. ഛായാഗ്രഹണം – നവീൻ കെ സാജ്, എഡിറ്റിംഗ് – അനൂപ് എസ് രാജ്, സംഗീതം – രാജേഷ് വിജയ്, സ്റ്റുഡിയോ- ബോർക്കിഡ് മീഡിയ, പ്രോജക്ട് കോഡിനേറ്റർ & ചീഫ് അസോസിയേറ്റ് ഡയറക്ടർ – അനിൽ കഴക്കൂട്ടം, പ്രൊഡക്ഷൻ കൺട്രോളർ – അജയഘോഷ് പരവൂർ, പി ആർ ഓ – അജയ് തുണ്ടത്തിൽ .