ഒരു കാലത്ത് മലായാളികളുടെ ലൈംഗിക ഭാവനകളെ വളർത്തിയ ബി ഗ്രേഡ് ചിത്രങ്ങളിൽ നായികയായി തിളങ്ങിയ ഷക്കീല ഇസ്‌ലാം മതം സ്വീകരിക്കുമെന്ന് സോഷ്യൽ മീഡിയയിൽ ചർച്ച. മുൻ നടി മുംതാസുമായുള്ള ഷക്കീലയുടെ സംഭാഷണമാണ് ഈ വാർത്തകൾക്ക് പിന്നിൽ.
അതീവ ഗ്ലാമറസായി ഒരു കാലത്ത് സിനിമാ രംഗത്ത് നിറഞ്ഞു നിന്ന താരമാണ് മുംതാസ്. എന്നാല്‍ സിനിമ വിട്ട് ഇസ്ലാമിക ദർശന പ്രകാരമുള്ള ജീവിതം നയിക്കുകയാണ് മുംതാസ് ഇപ്പോൾ. ഹിജാബ് ധരിച്ച് മാത്രമാണ് മുംതാസിനെ ഇപ്പോള്‍ കാണാറുള്ളത്. മുംതാസിന്റെ ഇപ്പോഴത്തെ ജീവിതത്തിലും കാഴ്ചപ്പാടുകളിലും ആകൃഷ്ടയായ ഷക്കീല മുംതാസിനോട് തന്റെ കുറ്റങ്ങളില്‍ നിന്ന് എങ്ങനെ പാപമോചനം നേടാൻ പറ്റുമെന്ന് അഭിമുഖത്തിൽ ചോദിച്ചു.
read also: ഹൈക്കോടതിയില്‍ ചീഫ് ജസ്റ്റിസിന് മുന്നില്‍ കഴുത്തറുത്ത് മധ്യവയസ്‌കന്റെ ആത്മഹത്യ ശ്രമം
ഞാൻ ചെയ്തത്രയും നിങ്ങള്‍ സിനിമകളില്‍ ചെയ്തിട്ടില്ല. നിങ്ങള്‍ക്കീ ബോധം നേരത്തെ വന്നതില്‍ എനിക്ക് അസൂയയുണ്ട്. ഞാനൊരു വലിയ തെറ്റ് ചെയ്തു. എനിക്കതില്‍ നിന്നും പുറത്ത് വരണം. എങ്ങനെയാണത് സാധിക്കുക എന്നാണ് ഷക്കീല മുംതാസിനോട് ചോദിച്ചത്. ‘അള്ളാഹു ഇതില്‍ നിന്ന് നിങ്ങളെ പുറത്തെത്തിക്കും. നിങ്ങളതിന് വേണ്ടി പ്രാർത്ഥിക്കണം. ഞാൻ നിങ്ങള്‍ക്ക് വേണ്ടി പ്രാർത്ഥിക്കും. ഇത് കാണുന്ന എല്ലാവരും പ്രാർത്ഥിക്കും. ആളുകള്‍ നിങ്ങളെ സ്വീകരിച്ചാലും ഇല്ലെങ്കിലും അത് പ്രശ്നമല്ല. അള്ളാഹു നിങ്ങളെ സഹായിക്കും’- എന്നാണ് മുംതാസ് നല്‍കിയ മറുപടി.
ഇതേക്കുറിച്ച് പഠിപ്പിക്കാൻ താൻ പലരോടും ആവശ്യപ്പെട്ടിരുന്നെന്നും എന്നാല്‍ ആരും അതിന് തയ്യാറായില്ലെന്ന് ഷക്കീല പറഞ്ഞു. കിരണ്‍ റാത്തോഡുമായുള്ള അഭിമുഖത്തിന്റെ ക്ലിപ്പ് ഞാൻ കണ്ടു. അതില്‍ അവർ നിങ്ങള്‍ക്ക് ഭക്ഷണം വാരി തന്നപ്പോള്‍ നിങ്ങള്‍ ബിസ്മില്ലാ എന്ന് പറഞ്ഞു. അതെന്നെ വളരെ ഇമോഷണലാക്കി. അള്ളാഹുവിനോട് സ്നേഹമില്ലാതെ ആർക്കും അള്ളാഹുവിനെ പേര് പറയാൻ പറ്റില്ല. ആ ഭാഗ്യം എല്ലാവർക്കും കിട്ടില്ലെന്നും മുംതാസ് പറഞ്ഞു.