ജര്‍മ്മന്‍കാരന്റെ കൂടെ പോയില്ലേ, ഒരു മൂന്നര ലക്ഷം രൂപ എടുക്കാനുണ്ടോ എന്നാണു ചോദ്യം, ഫോണില്‍ ചീത്തവിളി: നിഖില


ശ്രീനിവാസന്‍- സത്യന്‍ അന്തിക്കാട് കൂട്ടുകെട്ടില്‍ പിറന്ന ഞാന്‍ പ്രകാശന്‍ എന്ന ചിത്രത്തിൽ ഫഹദ് ഫാസിലിന്റെ നായികയായി നിഖില വിമല്‍ ചെയ്ത കഥാപാത്രം മികച്ച പ്രേക്ഷക പ്രതികരണം നേടിയിരുന്നു. ആ ചിത്രത്തിലെ തേപ്പുകാരി സലോമി കഥാപാത്രത്തെ ചെയ്തതിനു പിന്നാലെ താന്‍ നേരിടുന്ന അനുഭവങ്ങളെ കുറിച്ച്‌ ഒരു അഭിമുഖത്തില്‍ നിഖില പങ്കുവച്ചത് ശ്രദ്ധ നേടുന്നു.

ലുലു മാളിലൊക്കെ പോകുമ്പോള്‍ ആള്‍ക്കാര്‍ ഇപ്പോഴും തന്നോട് ഒരു മൂന്നര ലക്ഷം രൂപയുണ്ടോ എന്ന് ചോദിക്കുമെന്ന് താരം പറഞ്ഞു. മൂന്നര ലക്ഷം രൂപയോ എന്ന് ചോദിച്ചാല്‍ ജര്‍മ്മന്‍കാരന്റെ കൂടെ പോയില്ലേ എന്നൊക്കെയാണ് ആളുകള്‍ ചോദിക്കുന്നതെന്നും നിഖില പറഞ്ഞു. ഫഹദിനെ കുറിച്ച്‌ പറയുമ്പോള്‍ തനിക്ക് ഇതാണ് പെട്ടെന്ന് ഓര്‍മ്മ വരുന്നത്. ചിത്രം രണ്ടാഴ്ച ഹൗസ് ഫുള്‍ ആയി ഓടുന്ന സമയത്ത് താന്‍ ഡിപ്രഷന്‍ അടിച്ചു വീട്ടില്‍ ഇരിക്കുകയായിരുന്നുവെന്നും എല്ലാദിവസവും ആള്‍ക്കാര്‍ തന്നെ ഫോണ്‍ വിളിച്ചു ചീത്ത വിളിക്കുമായിരുന്നുവെന്നും നിഖില പറഞ്ഞു.

read also: കോര്‍പറേഷനുള്ളില്‍ താല്‍ക്കാലിക ജീവനക്കാരൻ തൂങ്ങി മരിച്ച നിലയില്‍: സംഭവം തൃശൂരില്‍

പ്രകാശനെ തേച്ചില്ലെ എന്നൊക്കെ പറഞ്ഞിട്ടാണ് ചീത്ത വിളിക്കുന്നത്. സിനിമയുടെ കഥ സത്യന്‍ അങ്കിള്‍ എന്റെ അടുത്ത് പറയുമ്പോള്‍ ഇത് തേപ്പാണ് അല്ലേ എന്ന് ഞാന്‍ ചോദിച്ചു. നീ തേപ്പ് അല്ല. പ്രകാശന്റെ പ്രശ്‌നം കൊണ്ടാണ് നീ ഇത് ചെയ്യുന്നത് എന്നാണ് സത്യന്‍ അങ്കിള്‍ പറഞ്ഞതെന്നും നിഖില കൂട്ടിച്ചേർത്തു.