ആമിര്‍ ഖാന്റെ പുത്രന്‍ ജുനൈദ് ഖാന്റെ പുതിയ ലുക്ക് ശ്രദ്ധേയമാകുന്നു. ജുഹുവിലുള്ള പൃഥ്വി തിയേറ്ററിന് അടുത്ത് നിന്നുള്ള ജുനൈദിന്റെ വീഡിയോയാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധ നേടുന്നത്. കണ്ണെഴുതി പൊട്ട് തൊട്ട് ഹെവി മേക്കപ്പിലാണ് ജുനൈദ് മാധ്യമങ്ങള്‍ക്ക് മുന്നില്‍ പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. ആദ്യം ട്രോളുകൾക്ക് കാരണമായെങ്കിലും എന്തുകൊണ്ടാണ് താൻ ഈ രൂപത്തിൽ പ്രത്യക്ഷപ്പെട്ടതെന്ന് താരം തുറന്നു പറയുന്നു.
ഒരു നാടകത്തിന്റെ പ്രാക്ടീസിലാണ് താന്‍ എന്നാണ് ജുനൈദ് മാധ്യമങ്ങളോട് പ്രതികരിച്ചത്. ‘ഞാന്‍ ഇപ്പോഴും മേക്കപ്പിലാണ്, ഇത് മാറ്റാന്‍ പോവുകയാണ്’ എന്നാണ് ജുനൈദ് ഫോട്ടോ എടുത്തു കൊണ്ടിരുന്ന പാപ്പരാസികളോട് പറഞ്ഞത്. ജുനൈദിന്റെ ചിത്രങ്ങളും വീഡിയോയും സോഷ്യല്‍ മീഡിയയുടെ ശ്രദ്ധ നേടുകയും ചെയ്തു. അതേസമയം, ജുനൈദും അഭിനരംഗത്തേക്ക് കടക്കുകയാണ്. നെറ്റ്ഫ്‌ളിക്‌സ് ചിത്രം ‘മഹാരാജ’യിലാണ് ജുനൈദ് അഭിനയിക്കാന്‍ ഒരുങ്ങുന്നത്. ആമിര്‍ ഖാന് ആദ്യ ഭാര്യ റീന ദത്തില്‍ ജനിച്ച മകനാണ് ജുനൈദ് ഖാന്‍.
സഹോദരി ഇറ ഖാന്റെ വിവാഹച്ചടങ്ങളുകള്‍ക്കിടെയാണ് ജുനൈദ് മാധ്യമങ്ങളുടെ ശ്രദ്ധ നേടുന്നത്. അടുത്തിടെ വലിയ സൗകര്യങ്ങള്‍ ഉപേക്ഷിച്ച് ഒരു സാധാരണ ബോട്ടില്‍ പൊതുജനങ്ങള്‍ക്കൊപ്പം യാത്ര ചെയ്യുന്ന ജുനൈദിന്റെ വീഡിയോയും വൈറലായിരുന്നു. മുമ്പ് സുഹൃത്തിന്റെ വിവാഹത്തില്‍ പങ്കെടുക്കാന്‍ പോണ്ടിച്ചേരി വരെ ട്രാന്‍സ്പോര്‍ട്ട് ബസില്‍ ജുനൈദ് യാത്ര ചെയ്തിരുന്നു.