സുഖമില്ലാതാകുമ്പോള്‍ താന്‍ മുലപ്പാല്‍ കുടിക്കാറുണ്ടെന്ന് ടെലിവിഷന്‍ താരം കോര്‍ട്ട്നി കര്‍ദാഷ്യന്‍. ഇന്‍സ്റ്റഗ്രാം സ്റ്റോറിയായി താരം തന്നെയാണ് ഇക്കാര്യം പങ്കുവച്ചത്. കട്ടിലില്‍ കിടക്കുന്ന ഒരു ഫോട്ടോ പങ്കുവച്ച് അതിനടിയിലായാണ് താന്‍ മുലപ്പാല്‍ കുടിച്ചെന്ന് അറിയിച്ചിരിക്കുന്നത്. പോസ്റ്റ് നിമിഷനേരം കൊണ്ട് വൈറലായി. നടിക്കെതിരെ നിരവധി പേർ രംഗത്ത് വന്നു.
‘സുഖമില്ലെന്ന് തോന്നിയതിനാല്‍ ഞാന്‍ ഒരു ഗ്ലാസ് മുലപ്പാല്‍ കുടിച്ചു, ശുഭരാത്രി’ എന്നാണ് കോര്‍ട്ട്‌നി കുറിച്ചിരിക്കുന്നത്. പിന്നാലെ സോഷ്യല്‍ മീഡിയയില്‍ വലിയ ചര്‍ച്ചകള്‍ക്കാണ് ഇത് വഴിതുറന്നിരിക്കുന്നത്. നാല് കുട്ടികളുടെ അമ്മയായ കോര്‍ട്ട്നി കഴിഞ്ഞ വര്‍ഷം നവംബറിലാണ് ഒരു മകന് ജന്മം നല്‍കിയത്. 14, 9 വയസുള്ള രണ്ടാണ്‍മക്കളും 11 വയസുള്ള മകളും താരത്തിനുണ്ട്. സംഗീതജ്ഞനായ ട്രാവിസ് ബാര്‍ക്കര്‍ ആണ് കോര്‍ട്ട്നിയുടെ ഭര്‍ത്താവ്. 2022ലാണ് ഇവര്‍ വിവാഹിതരാവുന്നത്. ദി കര്‍ദാഷ്യന്‍സ് എന്ന ടെലിവിഷന്‍ ഷോയിലൂടെയാണ് ഇവര്‍ ശ്രദ്ധനേടുന്നത്.